ഇ. അഹമ്മദ്: ആലപ്പുഴക്ക് മറക്കാനാവാത്ത വ്യക്തിത്വം

ആലപ്പുഴ: മലബാറുകാരനായിരുന്നുവെങ്കിലും ആലപ്പുഴയുടെ മണ്ണിനെ എന്നും മനസ്സിലേറ്റിയ രാഷ്ട്രീയ പ്രവര്‍ത്തകനും ഭരണകര്‍ത്താവുമായിരുന്നു ഇ. അഹമ്മദ്. ആലപ്പുഴയുടെ വികസനത്തില്‍ പ്രത്യേകിച്ച് റെയില്‍വേയുടെ കാര്യത്തില്‍ താല്‍പര്യമെടുത്തിരുന്ന അദ്ദേഹം മതപരവും ആത്മീയവുമായ മേഖലയിലും നെഞ്ചോട് ചേര്‍ത്തുനിര്‍ത്തിയിരുന്നു. ആലപ്പുഴയിലെ മുസ്ലിം സമുദായത്തിന്‍െറ പ്രധാന കേന്ദ്രമായ ലജ്നത്തുല്‍ മുഹമ്മദിയ്യയുടെ പ്രവര്‍ത്തനങ്ങളില്‍ ഇ.അഹമ്മദിന് അങ്ങേയറ്റത്തെ താല്‍പര്യമുണ്ടായിരുന്നു.1958ല്‍ ലജ്നത്ത് കോമ്പൗണ്ടില്‍ നടന്ന മുസ്ലിംലീഗിന്‍െറ ഓള്‍ ഇന്ത്യ സമ്മേളനത്തില്‍ പങ്കെടുത്ത അഹമ്മദിനെ ഓര്‍ത്തെടുക്കുകയാണ് ലജ്നത്ത് ജന. സെക്രട്ടറിയും മുസ്ലിം എജുക്കേഷനല്‍ സൊസൈറ്റി വൈസ് പ്രസിഡന്‍റുമായ എ.ഹബീബ് മുഹമ്മദ്. പതിനായിരങ്ങള്‍ പങ്കെടുത്ത സമ്മേളനവേദിയില്‍ തിളങ്ങനിന്നത് ഖാഇദേ മുഹമ്മദ് ഇസ്മായില്‍ സാഹിബും സുലൈമാന്‍ സേട്ടും ബാഫഖി തങ്ങളുമടക്കമുള്ള തലമുതിര്‍ന്ന നേതാക്കന്മാര്‍. അന്നത്തെ സമ്മേളനം വിജയിപ്പിക്കുന്നതിനായി ഓടിനടന്ന ചെറുപ്പക്കാരനായ ഒരു അഹമ്മദിനെ എല്ലാവരും ശ്രദ്ധിച്ചു. പിന്നീട് ലീഗിന്‍െറ നേതൃനിരയിലത്തെുകയും കേന്ദ്രമന്തിപദത്തിലത്തെിച്ചേരുകയും ചെയ്തു. ആറു പതിറ്റാണ്ടിനുമുമ്പ് ആലപ്പുഴയില്‍ കേന്ദ്രമന്ത്രിയായി പല തവണ ആലപ്പുഴയില്‍ എത്തിയ കാര്യവും അദ്ദേഹം അനുസ്മരിച്ചു. ആലപ്പുഴ സമ്മേളനത്തിനുശേഷമാണ് ലീഗിന്‍െറ വിദ്യാര്‍ഥി വിഭാഗമായ എം.എസ്.എഫ് രൂപവത്കരിക്കുന്നത്. ആദ്യ സമ്മേളനം എറണാകുളത്താണ് ചേര്‍ന്നത്. പി.എം. അബൂബക്കര്‍ പ്രസിഡന്‍റും ഇ. അഹമ്മദ് ജനറല്‍ സെക്രട്ടറിയുമായി തെരഞ്ഞെടുക്കപ്പെട്ട എം.എസ്.എഫിന്‍െറ ആദ്യ സംസ്ഥാന കമ്മിറ്റിയില്‍ ഹബീബ് മുഹമ്മദ് സെക്രട്ടറിയായിരുന്നു. അതിനുശേഷം എം.എസ്.എഫിന്‍െറ നിരവധി യോഗങ്ങളിലും ലജ്നത്ത് മുഹമ്മദിയ്യയുടെ നിരവധി സമ്മേളനങ്ങളിലും അദ്ദേഹം പങ്കെടുത്തിരുന്നു. 1987ല്‍ ആലപ്പുഴയില്‍ നബിദിന ജാഥക്കുനേരെയുണ്ടായ ദൗര്‍ഭാഗ്യകരമായ വെടിവെപ്പിനെ സംബന്ധിച്ച് അന്വേഷിക്കാന്‍ ആദ്യമായി എത്തിച്ചേര്‍ന്നത് ഇ.അഹമ്മദായിരുന്നുവെന്ന് ഹബീബ് മുഹമ്മദ് ചൂണ്ടിക്കാട്ടി. ആലപ്പുഴയിലെ മുസ്ലിംകളുടെ പൊതുവായ വിഷയങ്ങളില്‍ പ്രത്യേകിച്ച് ലജ്നത്ത് മുഹമ്മദിയ്യക്കുവേണ്ടി നിരവധി സഹായങ്ങള്‍ചെയ്ത മഹദ്വ്യക്തിയായിരുന്നു ഇ.അഹമ്മദെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആലപ്പുഴയുടെ റെയില്‍വേ വികസനത്തില്‍ ഇ. അഹമ്മദിന്‍െറ ഇടപെടല്‍ അത്ര പെട്ടെന്ന് മറക്കാന്‍ പറ്റുന്നതല്ല. കേന്ദ്ര റെയില്‍വേ സഹ മന്ത്രിയായിരിക്കുമ്പോള്‍ ജനങ്ങളുടെ യാത്രാദുരിതങ്ങള്‍ നേരില്‍ക്കണ്ട് മനസ്സിലാക്കാന്‍ സമയം കണ്ടത്തെിയിരുന്നു. ജനങ്ങള്‍ നേരിടുന്ന അസൗകര്യങ്ങള്‍ അങ്ങനെ ബോധ്യപ്പെടുകയും അതില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കാനാവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കാനും അദ്ദേഹം തയാറായിരുന്നു. 2009 ആഗസ്റ്റ് 12ന് ആലപ്പുഴ റെയില്‍വേ സ്റ്റേഷന്‍െറ നവീകരിച്ച ഒന്നാമത്തെ പ്ളാറ്റ്ഫോം പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തതും അന്ന് കേന്ദ്ര റെയില്‍വേ സഹമന്ത്രിയായിരുന്ന ഇ.അഹമ്മദായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.