ജലക്ഷാമമറിഞ്ഞ് ഇ​ര​മ​ത്തൂ​ർ, പൊ​തു​വൂ​ർ, മാ​ന്നാ​ർ വില്ലേജുകാർ

ചെങ്ങന്നൂർ: ഒരിക്കൽപോലും ജലക്ഷാമം അനുഭവിക്കാത്ത പ്രദേശങ്ങളിലും ഇത്തവണ വെള്ളത്തിനായി വലയുകയാണ്. മാന്നാറിെൻറ പടിഞ്ഞാറൻ മേഖലയായ കുരട്ടിശ്ശേരി വില്ലേജിലെ പാവുക്കര, വിഷവർശ്ശേരിക്കര, വള്ളക്കാലി, മൂർത്തിട്ട, മുക്കാത്താരി എന്നിവ എപ്പോഴും കുടിവെള്ളത്തിന് ബുദ്ധിമുട്ടനുഭവിക്കുന്ന പ്രദേശങ്ങളാണ്. ഇപ്പോൾ ഇരമത്തൂർ, പൊതുവൂർ, മാന്നാർ വില്ലേജിൽ ഉൾപ്പെട്ട കുട്ടമ്പേരൂർ, കുരട്ടിക്കാട്, മുട്ടേൽ, വലിയകളങ്ങര, കുളഞ്ഞിക്കാരാഴ്മ, പുത്തൻകുളങ്ങര എന്നിവിടങ്ങളിലും ജനം കഷ്ടപ്പെടുകയാണ്. വെള്ളപ്പൊക്കം, വരൾച്ച എന്നിവ ഇതുവരെ അനുഭവപ്പെടാത്ത മേഖലകളായിരുന്നു. ആഴ്ചയിൽ രണ്ടുതവണ എന്ന രീതിയിലാണ് ഓരോയിടത്തും കരാർ വാഹനങ്ങൾ വെള്ളവുമായി എത്തുന്നത്. ഇത് ആവശ്യത്തിെൻറ കാൽഭാഗം പോലും പരിഹരിക്കാൻ തികയുന്നില്ല. 10,000 ലിറ്റർ ടാങ്കിലാണ് ജലം കൊണ്ടുവരുന്നത്. എല്ലാവരും പരമാവധി പാത്രങ്ങളുമായാണ് എത്തുന്നത്. വെള്ളമില്ലാത്തതിനാൽ 500 ലിറ്റർ ടാങ്ക് നിറയണമെങ്കിൽ രണ്ടും മൂന്നും പ്രാവശ്യം പമ്പുചെയ്യേണ്ട അവസ്ഥയാണ്. കലക്കവെള്ളമാണ് മിക്കയിടത്തും ലഭിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.