മാ​മ്പ​റ​മ്പ്​ പാ​ലം നി​ർ​മാ​ണം തു​ട​ങ്ങി

ചേർത്തല: ദേശീയപാതക്കും തീരദേശപാതക്കും മധ്യേ അർത്തുങ്കൽ-തങ്കിപ്പള്ളി-അന്ധകാരനഴി ബൈറൂട്ടിൽ മാമ്പറമ്പ് പാലത്തിെൻറ നിർമാണപ്രവർത്തനം തുടങ്ങി. കടക്കരപ്പള്ളി പഞ്ചായത്ത് 13-ാം വാർഡിലെ പാലം യാഥാർഥ്യമാകുന്നതോടെ ബൈറൂട്ടിെൻറ രണ്ടാംഘട്ടം പൂർത്തിയാകും. കുഞ്ഞിെത്തെ- മാമ്പറമ്പ് - വെള്ളപ്പനാട്ട് റോഡിലെ കുരിശിങ്കൽ തോടിന് കുറുകെയാണ് പാലം നിർമിക്കുന്നത്. കടക്കരപ്പള്ളി പഞ്ചായത്ത് ലോകബാങ്ക് ഫണ്ടിൽനിന്ന് 4.90 ലക്ഷം വിനിയോഗിച്ച് അഞ്ചരമീറ്റർ വീതിയിലും മൂന്നര മീറ്റർ നീളത്തിലുമാണ് പാലം. മന്ത്രി പി. തിലോത്തമെൻറ ആസ്തി വികസനഫണ്ടിൽനിന്ന് അനുവദിച്ച 50 ലക്ഷം ഉപയോഗിച്ച് പാപ്പുപറമ്പ് പാലം നിർമിച്ചതോടെയാണ് ബൈറൂട്ടിെൻറ ആദ്യഘട്ടം പൂർത്തിയായത്. മൂന്നാം വാർഡിലെ പുന്നക്കൽ തോടിന് കുറുകെയുള്ള പാലം നിർമിക്കുന്നതോടെ ബൈറൂട്ട് യാഥാർഥ്യമാകും. കിഴക്ക് ദേശീയപാതക്കും പടിഞ്ഞാറ് തീരദേശപാതക്കും നടുക്കുള്ള പ്രധാന യാത്രാമാർഗവും ഇതാകും. പ്രസിദ്ധ തീർഥാടനകേന്ദ്രമായ അർത്തുങ്കൽ ബസിലിക്കയിലെ തിരുനാളിെൻറ ഭാഗമായും തങ്കി പള്ളിയിലെ വിശുദ്ധ വാരാചരണത്തോടനുബന്ധിച്ചും ഉണ്ടാകുന്ന വാഹനക്കുരുക്ക് പരിഹരിക്കാൻ ബൈറൂട്ട് ഉപകരിക്കും. പ്രദേശവാസികൾക്ക് അന്ധകാരനഴി, ചെല്ലാനം വഴി എറണാകുളത്തേക്കും അർത്തുങ്കൽ വഴി ആലപ്പുഴയിലേക്കും വേഗത്തിലുള്ള ഗതാഗതമാർഗവും ഇതാകും. മാമ്പറമ്പ് പാലത്തിെൻറ നിർമാണം ഈ മാസം പൂർത്തീകരിക്കും. കുഞ്ഞിത്തൈ- മാമ്പറമ്പ്- വെള്ളപ്പനാട്ട് റോഡിലെ ബാക്കിയുള്ള 150 മീറ്ററോളം തൊഴിലുറപ്പ് പദ്ധതിയിൽപെടുത്തി അടിയന്തരമായി പൂർത്തീകരിക്കുമെന്നും കടക്കരപ്പള്ളി പഞ്ചായത്ത് പ്രസിഡൻറ് പദ്മിനി പങ്കജാക്ഷൻ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.