ചേര്‍ത്തലയില്‍ കോണ്‍ഗ്രസില്‍ ചേരിതിരിവ്; കാലുവാരലെന്ന് ഒരുവിഭാഗം

ചേര്‍ത്തല: ചേര്‍ത്തല മണ്ഡലത്തില്‍ കോണ്‍ഗ്രസിന്‍െറ യുവനേതാവ് പരാജയപ്പെട്ടതിന്‍െറ പേരില്‍ പാര്‍ട്ടിക്കുള്ളില്‍ ചേരിതിരിവ് രൂക്ഷമായി. യു.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ. എസ്. ശരത്തിന്‍െറ തോല്‍വിയുടെ പേരില്‍ നേതാക്കള്‍ തമ്മില്‍ ആരോപണ-പ്രത്യാരോപണങ്ങള്‍ നടത്തുകയാണ്. കോണ്‍ഗ്രസിന്‍െറയും യൂത്ത് കോണ്‍ഗ്രസിന്‍െറയും നേതാക്കളാണ് പരസ്പരം ആരോപണമുന്നയിക്കുന്നത്. കോണ്‍ഗ്രസിലെ ഒരുവിഭാഗത്തിന്‍െറ കാലുവാരലാണ് പരാജയ കാരണമെന്ന് ആരോപിച്ച് ഒരുവിഭാഗം യൂത്ത് കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും കഴിഞ്ഞദിവസം പരസ്യമായി രംഗത്തുവന്നിരുന്നു. ഇതുസംബന്ധിച്ച് യൂത്ത് കോണ്‍ഗ്രസ് ബ്ളോക് പ്രസിഡന്‍റ് എന്‍.പി. വിമല്‍ കെ.പി.സി.സിക്ക് പരാതി നല്‍കുമെന്ന് അറിയിച്ചു. ഇതോടെ, ബ്ളോക് കോണ്‍ഗ്രസ് നേതൃത്വം പരസ്യനിലപാടുമായി രംഗത്തത്തെി. തെരഞ്ഞെടുപ്പ് പ്രചാരണ സാമഗ്രികളുടെ അച്ചടിയില്‍ അഴിമതി നടന്നതായും ചിലര്‍ ലക്ഷങ്ങള്‍ കൈക്കലാക്കിയതായും കോണ്‍ഗ്രസ് ബ്ളോക് പ്രസിഡന്‍റ് അഡ്വ. സി.വി. തോമസ് പ്രസ്താവനയില്‍ ആരോപിച്ചു. ബ്ളോക് കമ്മിറ്റിക്കെതിരെ സത്യവിരുദ്ധമായ പ്രസ്താവനയിറക്കിയ യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് കെ.പി.സി.സി പ്രസിഡന്‍റിനും യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ പ്രസിഡന്‍റിനും കത്ത് നല്‍കിയതായും അദ്ദേഹം പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് ഒഴികെയുള്ള എല്ലാ സംഘടനകളും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ സജീവമായിരുന്നു. എ.ഐ.സി.സി നിരീക്ഷകന്‍ മൂന്നുതവണ ആവശ്യപ്പെട്ടിട്ടും യൂത്ത് കോണ്‍ഗ്രസ് യോഗം വിളിച്ചുചേര്‍ത്തില്ളെന്നും പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളാണ് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.