മുഹമ്മ: ദമ്പതികളെയും മക്കളെയും മര്‍ദിച്ച് അവശരാക്കിയ ശേഷം മോഷ്ടാക്കള്‍ യുവതിയുടെ കഴുത്തിലെ ഒന്നര പവന്‍െറ മാലയും മൊബൈല്‍ ഫോണുകളും അപഹരിച്ചു. കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് 12ാം വാര്‍ഡില്‍ ലൂഥറന്‍സ് കോമ്പൗണ്ട് വീട്ടില്‍ രത്നബാബു (45), ഭാര്യ രജനി (39), അമല്‍ബാബു, അംബരീഷ് എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. രത്നബാബുവിന്‍െറ വയറിനും കൈകാലുകള്‍ക്കും പരിക്കുണ്ട്. ഇവര്‍ സമീപത്തെ ആശുപത്രിയില്‍ ചികിത്സതേടി. തിങ്കളാഴ്ച പുലര്‍ച്ചെ 1.45 ഓടെയാണ് സംഭവം. വീടിന്‍െറ മുന്‍വാതില്‍ കുത്തിത്തുറന്ന് അകത്ത് കടന്ന മോഷ്ടാക്കള്‍ കിടപ്പുമുറിയില്‍ ഉറങ്ങുകയായിരുന്ന രജനിയുടെ കഴുത്തിലെ മാലയാണ് പൊട്ടിച്ചെടുത്തത്. രജനി ബഹളംവെച്ചതിനെ തുടര്‍ന്ന് അടുത്ത മുറിയില്‍ കിടന്ന മക്കളും ഓടിയത്തെി. മോഷ്ടാക്കളുടെ പക്കല്‍നിന്ന് മാലയും മൂന്ന് മൊബൈല്‍ ഫോണും പിടിച്ചുവാങ്ങാനുള്ള ശ്രമത്തിനിടെയാണ് ഇവര്‍ക്ക് മര്‍ദനമേറ്റത്. മോഷ്ടാക്കളില്‍ ഒരാള്‍ തോര്‍ത്തും മറ്റേ ആള്‍ കാവിമുണ്ടും ഉപയോഗിച്ച് മുഖം മറച്ചിരുന്നതായി വീട്ടുകാര്‍ പൊലീസിന് മൊഴിനല്‍കി. മുഖം മറച്ചിരുന്ന കാവി മുണ്ട് പിന്നീട് പൊലീസ് വീടിന്‍െറ സമീപത്തുനിന്ന് കണ്ടെടുത്തു. പാന്തേഴം ജങ്ഷന് സമീപത്തെ രണ്ടുവീട്ടിലും കവര്‍ച്ചശ്രമം നടന്നതായി കണ്ടത്തെി. മാരാരിക്കുളം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.