വ്യത്യസ്ത വാഹനാപകടങ്ങളില്‍ 12 പേര്‍ക്ക് പരിക്ക്

ആലുവ: മേഖലയിലുണ്ടായ വ്യത്യസ്ത വാഹനാപകടങ്ങളില്‍ 12 പേര്‍ക്ക് പരിക്കേറ്റു. തായിക്കാട്ടുകരയില്‍ ബൈക്കില്‍നിന്ന് വീണ് പുല്ളേപ്പടി ആഞ്ഞിലിമൂട്ടില്‍ അബ്ദുല്‍ ഖാദര്‍ (64), വിടാക്കുഴയില്‍ ബൈക്കില്‍നിന്ന് വീണ് വിടാക്കുഴ പനയപ്പിള്ളില്‍ അബ്ദുല്‍ കരീം (49), പുളിഞ്ചോടിന് സമീപം ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച് ആലുവ കുന്നുംപറമ്പത്ത് ജോഷ്വാ മത്തായി സാബു (17), കുറ്റിക്കാട്ടുകര വട്ടപ്പറമ്പില്‍ ജെയിംസ് (56), ഗാരേജിന് സമീപം ബൈക്കിടിച്ച് കോഴിക്കോട് എടത്തുംപടിക്കല്‍ ശരത് (25), അമ്പാട്ടുകാവില്‍ റോഡ് ക്രോസ് ചെയ്യുബോള്‍ സ്കൂട്ടര്‍ ഇടിച്ച് ആലുവ തോപ്പില്‍ നബീല്‍ (12), കുട്ടമശേരിയില്‍ സ്കൂട്ടര്‍ മറിഞ്ഞ് തോട്ടുംമുഖം കുന്നശേരിപള്ളത്ത് സത്യന്‍ (40), മായ (35), വിനായക് (അഞ്ച്), പറവൂരില്‍ ബൈക്കില്‍നിന്ന് വീണ് കെടാമംഗലം കാവുങ്കല്‍ സിമി രഘു (34), ഉളിയന്നൂരില്‍ സ്കൂട്ടറില്‍നിന്ന് വീണ് ഉളിയന്നൂര്‍ ചുമതകത്തൂട്ട് ലൈല നാസര്‍ (42), കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിന് സമീപം കാര്‍ ഇടിച്ച് സ്കൂട്ടര്‍ യാത്രക്കാരന്‍ പെരുമ്പാവൂര്‍ മറ്റപ്പിള്ളില്‍ ഉമ്മര്‍ (52) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ആലുവ കാരോത്തുകുഴി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.