വെള്ളിയാഴ്ച

അത്തറി​​െൻറ മണമുള്ള
വെള്ള നിറമുള്ള ഈ പകൽ
നി​​െൻറ സമ്മാനമായിരുന്നു!
രാത്രി മുഴുവൻ
നിന്നെ കിനാവു കണ് ടവർക്ക്..

കുത്ത്ബക്ക് മുമ്പേ
കാൽപ്പാടുകളിൽ
പുണ്യം തേടി
മസ്ജിദിൽ
നിശബ്ദമായ്
നിന്റെ സ്നേഹസാഗര ത്തിന്റെ
ഒഴുക്കറിഞ്ഞ്
ഞങ്ങളിരിക്കാറുണ്ട്

നിസ്ക്കാരപ്പായയിൽ
സുജൂദിന്റെ നിർവൃതിയിൽ
ഞങ്ങൾ നിന്നോട് ചോദിക്കാറുണ്ട്
അടുത്ത ഒരു വെള്ളിയാഴ്ചക്കുവേണ്ടി!

പള്ളിക്കാട്ടിൽ
മൈലാഞ്ചിച്ചെടിയുടെ ചോട്ടിൽ
ഞങ്ങളെയും കാത്ത്
ചിലർ ഇരിപ്പുണ്ടാവും

ആരും വന്നു പോവാനില്ലാത്തവർക്ക്
പ്രതീക്ഷയുടെ
വെള്ള നിറമുള്ള പകൽ

ഇന്ന്
ഞങ്ങളും ഇങ്ങനെയൊക്കെ തന്നെയാണ്
ആരും വന്നു പോവാനില്ലാത്ത
പ്രതീക്ഷകൾ
മരവിച്ചു പോയ
ഒരോ ശവങ്ങൾ
ശവപ്പറമ്പുകളായ് ഒരോ വീടുകളും!

Tags:    
News Summary - malayalam poem ente ezhuth

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.