വാക്കിൻെറ ആത്മകഥ തേടിയ ഭാഷാ ചിന്തകൻ

ഒരാൾ ഒാർമയിലേക്ക്​ മായു​േമ്പാൾ ഏറ്റവും നല്ല വാക്കുകൾ  കൊണ്ട്​ അടയാ​ളപ്പെടുത്തു​േമ്പാഴും അങ്ങനെയൊരാൾ ഇനിയില്ലല്ലോ എന്ന വേദന അലട്ടുക അപൂർവം  ചിലരിലാണ്​. ആ വേർപാടിന്​ പകരംവെക്കാൻ  എന്തുണ്ട്​ എന്നാലോചിക്കു​േമ്പാൾ ഡോ.  എൻ.ആർ. ഗോപിനാഥപിള്ളയുടെ വിടവാങ്ങലിന്​ പകരക്കാരനില്ലാതെയാവുന്നു. 

മലയളാ ഭാഷയുടെ ചരിത്രവും വ്യാകരണവും സംബന്ധിച്ച ഗവേഷണത്തിൽ പുതിയ പാതകൾ നെടുകെ തുറന്ന  പണ്ഡിതനായിരുന്നു  ഡോ.എൻ.ആർ. ഗോപിനാഥപിള്ള എന്ന എൻ.ആർ.ജി. വെള്ളിയാഴ്ച രാത്രി അദ്ദേഹം ലോകത്തോട് വിടപറയുമ്പോൾ ഭാഷാ ഗവേഷണത്തി​​െൻറ സാർഥകമായ സഞ്ചാരപഥമാണ്​ അടഞ്ഞുപോകുന്നത്​.

അദ്ദേഹം നിർവഹിച്ച അനുകരിക്കാൻ കഴിയാത്ത അന്വേഷണങ്ങളുടെ സാക്ഷ്യപ​ത്രങ്ങളായിര​ുന്നു ‘ഭാഷാനിരീക്ഷണം’ മുതൽ ‘കാവ്യ മീമാംസ’ വരെയുള്ള എട്ടു പുസ്തകങ്ങളും നിരവധി ലേഖനങ്ങളും. വാക്കിൻെറ ആത്മകഥ തേടിയ നാട്ടു ഭാഷാ ചിന്തകനായിരുന്നു എൻ.ആർ.ജി.  ഭാഷ അതിശയങ്ങൾ ശേഖരിക്കാനുള്ള ഖനിയായിരുന്നു അദ്ദേഹത്തിന്​. വാക്കി​​െൻറ ഉറവിടമായ നിരുക്​തി തേടിയുള്ള സഞ്ചാരങ്ങൾ ഒരു വിനോദയാത്ര പോലെയായിരുന്നു എൻ.ആർ.ജിക്ക്​. 

 വെറും വാക്കുകളുടെ  പൊരുൾ ​േതടിയുള്ള  യാത്രകളായിരുന്നില്ല അത്​. പദപഠനം ക്ലേശകരമാണെന്ന് അറിഞ്ഞിട്ടും ആ വഴി അ​േദ്ദഹം ഇഷ്​ടത്തോടെ തെരഞ്ഞെടുത്തു. അസാധാരണമായ ക്ഷമയും ഉൾക്കാഴ്ചയും വേണമായിരുന്നു വാക്കുകളുടെ പൂർവ രൂപ നിർധാരണത്തിന്​. വാക്കുകളിൽ ചരിത്രം എരിഞ്ഞുനിൽക്കുന്നത് എൻ.ആർ.ജി ക​െണ്ടത്തി.

നാട്ടുപേരുകളിൽ ജനതയുടെ സൗന്ദര്യബോധവും സംസ്കൃതിയുടെ ചരിത്രവും നിഗൂഢമായി ഇടകലർന്നു കിടക്കുന്നത്​ അദ്ദേഹം തിരിച്ചറിഞ്ഞു. അങ്ങനെയാണ് ദേശനാമ പഠനത്തിന് പുതിയ വഴി കണ്ടെത്താൻ അദ്ദേഹം തുനിഞ്ഞത്​.  മുണ്ടക്കൽ^ ചെറിയനാട്, പുല്ലിച്ചിറ^ പുൽ ചിറ, കൊല്ലൂർവിള ^ കൊല്ല (താഴ്ന്ന) ഊർ, വിള, കുരീപ്പുഴ^ പുഴക്കടുത്തുള്ള കരി( നിലം)  എന്നിങ്ങനെ അനേകം നാട്ടുപേരുകളുടെ ഉറവിടം അദ്ദേഹം കണ്ടെത്തി. നാലുപേർക്ക് 40 വഴി എന്ന ചൊല്ല് നാട്ടുപേരുകൾക്കും ഒരപവാദമല്ല. സമുദായത്തി​​െൻറ മനോഭാവത്തിൽ കാലാകാലങ്ങലിൽ വരുന്ന മാറ്റങ്ങൾ വാക്കുകളിൽ വ്യക്തമാവും. സംസ്കൃതത്തിലെ ‘സന്ധാ’ എന്നാൽ സന്ധിക്കുന്ന സ്ഥലമെന്നാർണർഥം. മലയളത്തിലത് ചന്തയായി. അപ്പോൾ ആളുകൾ ഒന്നിച്ചു കൂടുന്ന ഇടമായെന്നാണ് അദ്ദേഹത്തിൻെറ കണ്ടെത്തൽ.   

പഴഞ്ചൊല്ലുകൾ പാഴ്വാക്കുകളല്ല. പതംവന്ന ജീവിത ആഖ്യാനങ്ങളാണെന്ന് അദ്ദേഹം തെളിയിച്ചു. പഴഞ്ചൊല്ലിൽ പതിഞ്ഞു കിടന്ന സാംസ്കാരിക പൈതൃകത്തിൻെറ മുഖമുദ്രകൾ തെളിച്ചെടുത്തു. അവയെല്ലാം ഗതകാല ജീവിതത്തെ സാക്ഷ്യപ്പെടുത്തുന്ന അനുഭവങ്ങളായി. ഗദ്യത്തിൻെറയും പദ്യത്തിൻെറയും നടവരമ്പിലൂടെയാണ് പഴഞ്ചൊല്ലുകൾ നടക്കുന്നതെന്നും അദ്ദഹം പറഞ്ഞു.

ഒമ്പതാം നൂറ്റാണ്ടിലെ തരിസാപ്പള്ളി ശാസനത്തിലെ വാരക്കോൽ, പഞ്ചക്കണ്ടി, കപ്പാൻ എന്നിവ വിശദീകരിച്ചു. ആറുനാട്ടിലെ നൂറുഭാഷപോലെ ആറ് വാക്കിന് നൂറു നിരുക്തിയുണ്ടെന്ന് അദ്ദേഹം കണ്ടെത്തി. നാട്ടുപേരുകളും നാട്ടുചരിത്രവും തമ്മിലുള്ള ബന്ധം കേവലം ഐതിഹ്യമല്ലെന്ന് തെളിയിച്ചത്​ എൻ.ആർ.ജിയാണ്​.  ഭാഷ, വെറും ആശയവിനിമയോപാധി മാത്രമല്ലെന്നും   ഒരു ജനതയുടെ സാമൂഹികവും സാംസ്‌കാരികവുമായ ജീവിതത്തിന്റെ പ്രതിഫലനമാണെന്നും അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു.  അറിവിൻെറ അനന്ത സഞ്ചാരങ്ങളിലേക്കു കയറിപ്പോകാൻ ഭാഷകൊണ്ട്​ ശക്​തമായ കോണിപ്പടികൾ അദ്ദേഹം പണിതു.

മലയാള വ്യാകരണത്തിൻെറ അവസാനവാക്ക് 
തെളിനീരുപോലെ ഒഴുകി വരുന്ന വ്യാകരണ ചിന്തകളാണ് എൻ.ആർ.ജി അവതരിപ്പിച്ചത്. എ.ആർ രാജാരാജ വർമയു​െട വ്യാകരണ നിയങ്ങളൾക്ക്​ കൂടുതൽ വ്യക്​തത വരുത്താൻ എൻ.ആർ.ജിക്കായി. കേരളപാണിനീയത്തിലെ പല സന്ദേഹങ്ങൾക്കും ഉത്തരം തേടി. ഏ.ആർ പറയാതെ പോയത് പൂരിപ്പിക്കുന്നതിൽ വലിയ സംഭാവനയാണ്​ അദ്ദേഹം നൽകിയത്​. അപ്പോഴും എ.ആറിൻെറ കാൽപ്പാടുകളെ ആദരവോടെ പിന്തുടർന്നു. 
ഏ.ആറിന് ശേഷം വ്യകരണരംഗത്ത് വലിയ മുന്നേറ്റങ്ങൾ മലയാളത്തിൽ ഉണ്ടായിട്ടില്ല.ആ മാർഗത്തിലൂടെയായിരുന്നു എൻ.ആർ.ജിയുടെ നടപ്പ്​. 1970ൽ ‘ഭാഷാനിരീക്ഷണ’വും 72 ൽ  ‘രാമചരിതവും പ്രചീന മലയാളവും’ ​പ്രസിദ്ധീകരിച്ചുകൊണ്ടായിരുന്നു എഴുത്തിൻെറ തുടക്കം. 74ൽ ‘അന്വേഷണ’ ത്തിൽ വ്യാകരണവും ആധുനിക ഭാഷാശാസ്ത്രവും തമ്മിൽ ബന്ധിപ്പിച്ചു. വ്യാകരണ ചരിത്രത്തെ സൂക്ഷ്്മ വിശകലനം നടത്തി. 
അധ്യാപകരും വിദ്യാർഥികളും ഒരുപോലെ ഭയപ്പെടുന്ന കേരളപാണീനയമെന്ന വ്യാകരണഗ്രന്ഥത്തെ ലളിതമായി അവതരിപ്പിച്ചുവെന്നതാണ് അധ്യാപകനെന്ന നിലയിൽ എൻ.ആർ.ജിയുടെ പ്രധാന സംഭാവന. 

മണിപ്രവാള ഭാഷയുടെ സൗന്ദര്യശാസ്ത്ര ഗ്രന്ഥമായ ലീലാതികത്തിൽനിന്ന തുടങ്ങുന്ന മലയാള വ്യകരണത്തെ മിഷനറിമാരുടെ സംഭാവനയായും രാമചരിതത്തിലും കണ്ണശന്മാരിലും അഭിരമിച്ച മലയാളം എഴുത്തഛനിലേക്ക് നടത്തുന്ന ഭാഷയുടെ സഞ്ചാര പഥവും സുവ്യക്തമായി അവതരിപ്പിച്ചു.

‘എഴുത്തഛ്ൻെറ ഭാഷ ഒരു പരിഷ്കൃതിയാണ്. കണ്ടെത്തലല്ല. അതൊരു നവീകരണമാണ് നൂതന സൃക്ഷ്ട്രിയല്ല. അതൊരു കുതിച്ചു ചാട്ടമാണ്​, എടുത്തുചാട്ടമല്ല’ ^ എന്നായിരുന്നു എൻ.ആർ.ജിയുടെ വിലയിരുത്തൽ.  എഴുത്തച്ഛൻ ഓരോ വികാരത്തിനും ഓരോ ഭാഷയും വൃത്തവും വികാരവും തമ്മിലുള്ള ബന്ധവും കണ്ടെത്തിയെന്നും അദ്ദേഹം വിലയിരുത്തി. മലയാളത്തിൻെറ നിഷ്പത്തി മുതുൽ മലയാളവും സംസ്കൃതവും തമ്മിലുള്ള ബന്ധവും ചെന്തമിഴും കൊടുന്തമിഴും കേരളവും ചേരളവും പഠനവിഷയമാക്കി. ഭാരതീയമായ സംസ്കൃത സാഹിത്യ^ സൗന്ദര്യ ശാസ്ത്രങ്ങളുമായി വ്യകരണത്തെ ബന്ധിപ്പിച്ചു. 

സംസ്കൃത സാഹിത്യത്തിലും ഭാഷയിലും അദ്ദേഹം നേടിയ വിജ്ഞാനം ധ്വനി, രസം, രീതി, വക്രോക്തി തുടങ്ങിയ സാഹിത്യ സിദ്ധാന്തങ്ങൾ ‘കാവ്യമീമാംസ’യിൽ തെളിമയാർന്ന ഭാഷയിൽ അവതരിപ്പിച്ചു. സാഹിത്യ വിദ്യാർഥികളെ സംബന്ധിച്ചടുത്തോളം മലയാള വ്യാകരണം എന്നും കീറാമുട്ടിയായിരുന്നു. എ.ആർ.രാജരാജവർമ്മയുടെ ‘കേരളപാണിനീയം’ എന്ന വ്യകരണ ഗ്രന്ഥമാണ് പാഠപുസ്തകം. ഭാഷയും വ്യാകരണവും തമ്മിൽ മോരും മുതിരയും പോലെ കിടക്കുന്ന അവസ്ഥ. (ലോകത്തൊരു ഭാഷക്കും ഇത്തരമൊരു വ്യാകരണ ഗ്രന്ഥമുണ്ടായിട്ടില്ലെന്നാണ് ഭാഷാശാസ്ത്രജ്ഞരുടെ അഭിപ്രായം).   അതാകട്ടെ വ്യാഖ്യാനിക്കുംതോറും സങ്കീർണമാകുന്ന കാരികകൾ. വർത്തമാന മലയാളവുമായി പൊരുത്തപ്പെടാത്ത ഉദാഹരണങ്ങൾ. നിയമങ്ങളെല്ലാം ശിഥിലമായിത്തീരുന്ന അവസ്ഥ. ക്ലാസിൽ എൻ.ആർ.ജിയെന്ന അധ്യാപകൻ കേരളപാണീയത്തിൻെറ അടിസ്ഥാനശിലയിൽ ഉറച്ചുനിന്ന് വ്യാകരണ പഠനത്തിന് തെളിമയാർന്ന പുതുമുഖം സൃഷ്​ടിച്ചുവെന്ന്​ അദ്ദേഹത്തലി​​െൻറ വിദ്യാർഥികൾ തന്നെ സമ്മതിക്കുന്നു. ഗവേഷകര​ുടെ വലിയൊരു നിരയെ സൃഷ്​ടിച്ചുകൊണ്ടാണ്​ എൻ.ആർ.ജി പകരക്കാരനില്ലാതെ കടന്നുപോകുന്നത്​.

Tags:    
News Summary - NRG Side Story By Sunil-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-28 03:15 GMT