ഷാര്‍ജ: ഗോഡ്ഫാദറില്ലാതെ ജീവിതത്തിന്‍റെ സമസ്ത മേഖലകളിലും വെന്നിക്കൊടി പാറിക്കാന്‍ സാധിച്ച ആളാണ് താനെന്ന് നടന്‍ ശത്രുഘ്നന്‍ സിന്‍ഹ പറഞ്ഞു. ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'എനിതിംങ് ബട്ട് കമോഷ്' എന്ന തന്‍െറ അത്മകഥയിലെ തുറന്ന എഴുത്തും അതില്‍ ആവിഷ്കരിച്ചിരിക്കുന്ന തുറന്ന ജീവിതവും നാടകിയമാണെന്ന് ചിലര്‍ പറഞ്ഞ് പരത്തുന്നുണ്ട്. എന്നാല്‍ അതില്‍ വലിയ കാര്യമൊന്നുമില്ല. യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും തന്‍െറ അത്മകഥ കൂടുതല്‍ ഊര്‍ജ്ജം പകരുമെന്നാണ് കരുതുന്നത്. ഏഴ് വര്‍ഷത്തെ പ്രയത്നമാണ് അത്മകഥക്ക് എടുത്തത്. 'എനിതിംങ് ബട്ട് കമോഷ്' എന്ന അദ്ദേഹത്തിന്‍െറ അത്മകഥയെ കുറിച്ച് പ്രശസ്ത കോളമിസ്റ്റ് ഭാരതി എസ്. പ്രധാനും പബ്ളിഷര്‍ അജയ് മാഗോയും സംസാരിച്ചു. സദസിന്‍െറ വിവിധ ചോദ്യങ്ങള്‍ക്ക് അദ്ദേഹം ഉത്തരം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.