??????? ???????? ????????????? ???????? ?????? ?????????? ???????? ?????????????? ??????????? ?????? ???????????????? ???????? ?????? ??????? ???????? ??????????. ??????? ??????????????? ????????? ???? ??????????? ??.??. ?????????, ???????? ???????? ????????? ??.??. ?????????, ???????-????????? ???????? ????????? ?. ?????????????, ??????????????, ???? ??????, ???????, ?????????? ?????????, ??? ??.??, ??????? ????????? ????????? ????? ??????????, ?????. ????????? ??.??. ???????? ????????? ?????.

മാധ്യമം ലിറ്റററി ഫെസ്റ്റിന് തുഞ്ചന്‍പറമ്പില്‍ തുടക്കം

തിരൂര്‍ (മലപ്പുറം): അസഹിഷ്ണുതയുടെ ഇരുള്‍പടരും കാലത്തെ വൈവിധ്യമാര്‍ന്ന ശബ്ദങ്ങള്‍കൊണ്ട് പ്രതിരോധിക്കണമെന്ന ആഹ്വാനവുമായി സാഹിത്യത്തിലെ അധീശത്വത്തിനെതിരെ കലാപമുയര്‍ത്തിയ എഴുത്തച്ഛന്‍െറ മണ്ണില്‍ മാധ്യമം ലിറ്റററി ഫെസ്റ്റിന് തുടക്കം. ‘ആവിഷ്കാരത്തിന്‍െറ ശബ്ദങ്ങള്‍’ എന്ന മുഖക്കുറിപ്പില്‍ തുഞ്ചന്‍പറമ്പില്‍ അരങ്ങേറുന്ന സാഹിത്യോത്സവം മഹാത്മ ഗാന്ധിയുടെ പേരക്കുട്ടിയും ഗ്രന്ഥകാരനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ രാജ്മോഹന്‍ ഗാന്ധി ഉദ്ഘാടനം ചെയ്തു. മുഖ്യവേദിയായ ‘തലയോലപ്പറമ്പില്‍’ പുസ്തകങ്ങളൊരുക്കിയ മേലാപ്പിന് കീഴില്‍ വൈക്കം മുഹമ്മദ് ബഷീറിന്‍െറ വീടിന്‍െറ പശ്ചാത്തലത്തില്‍ മാങ്കോസ്റ്റിന്‍ തൈകള്‍ക്ക് ജീവജലം പകര്‍ന്നായിരുന്നു ഉദ്ഘാടനം.

ചരിത്രത്തിലെ ഏറ്റവും അസ്വസ്ഥമായ കാലത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്ന് രാജ്മോഹന്‍ ഗാന്ധി ചൂണ്ടിക്കാട്ടി. ഇരുട്ട് പരത്തുന്ന ശക്തികളെ കണ്ട് ഭയന്നോടാതെ വിവേകവും ആത്മവിശ്വാസവും കൊണ്ട് നേരിടുകയാണ് വേണ്ടത്. ഇന്നോ നാളെയോ മാറ്റം വന്നില്ളെന്ന് കരുതി നിരാശപ്പെടേണ്ട. മാറ്റം വരികതന്നെ ചെയ്യും. സ്നേഹവും സഹിഷ്ണുതയും ആയുധമാക്കി എല്ലാ ആവിഷ്കാരങ്ങളിലൂടെയും പ്രതിരോധത്തിന്‍െറ കോട്ടകള്‍ തീര്‍ക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

എതിരഭിപ്രായങ്ങള്‍ ഇഷ്ടമായില്ളെങ്കിലും അത് പറയാനുള്ള അവകാശത്തിനായ പോരാട്ടമാണ് സാഹിത്യോത്സവത്തിലൂടെ നടത്തുന്നതെന്ന് അധ്യക്ഷതവഹിച്ച ‘മാധ്യമം -മീഡിയവണ്‍ ഗ്രൂപ് എഡിറ്റര്‍ ഒ. അബ്ദുറഹ്മാന്‍ അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ സംസ്കാരം ഏതെങ്കിലുമൊരു മതത്തിന്‍െറ കുത്തകയല്ളെന്നും ഇന്ത്യയിലെ മുഴുവന്‍ ജനങ്ങളുടെയും പൊതുസ്വത്താണെന്നും അത് സംരക്ഷിക്കാനുള്ള പോരാട്ടമാണ് സാഹിത്യോത്സവങ്ങളെന്നും മുഖ്യപ്രഭാഷണം നിര്‍വഹിച്ച കവിയും ചിന്തകനുമായ കെ. സച്ചിദാനന്ദന്‍ ചൂണ്ടിക്കാട്ടി. ആയിരക്കണക്കിന് രാമന്മാരും രാമായണങ്ങളുമുണ്ടായിരുന്നത് റദ്ദു ചെയ്ത് ഏക രാമനെ പ്രതിഷ്ഠിക്കാനാണ് ചിലരുടെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു. സാഹിത്യത്തിലെ അധീശശീലങ്ങളെ ചോദ്യം ചെയ്ത എഴുത്തച്ഛന്‍െറ മണ്ണില്‍നിന്ന് പുതിയ സമരം ഉയരണമെന്ന് പെരുമ്പടവം ശ്രീധരന്‍ അഭിപ്രായപ്പെട്ടു. രവി ഡി.സിയും സംസാരിച്ചു.

രാജ്മോഹന്‍ ഗാന്ധിക്ക് ഐഡിയല്‍ പബ്ളിക്കേഷന്‍സ് (ഐ.പി.ടി) സെക്രട്ടറി ടി.കെ. ഫാറൂഖും സച്ചിദാനന്ദന് കെ.പി. രാമനുണ്ണിയും പെരുമ്പടവത്തിന് ഒ. അബ്ദുറഹ്മാനും രവി ഡി.സിക്ക് വയലാര്‍ ഗോപകുമാറും ഉപഹാരങ്ങള്‍ നല്‍കി. ഗള്‍ഫ് മാധ്യമം - കമല സുറയ്യ പുരസ്കാരം ഐ.പി.ടി വൈസ് ചെയര്‍മാന്‍ എം.കെ. മുഹമ്മദലി സക്കറിയക്ക് സമര്‍പ്പിച്ചു. പുരസ്കാര പ്രഖ്യാപനം ഗള്‍ഫ് മാധ്യമം ചീഫ് എഡിറ്റര്‍ ഹംസ അബ്ബാസ് നിര്‍വഹിച്ചു. സക്കറിയ പ്രഭാഷണം നിര്‍വഹിച്ചു. ഫെസ്റ്റിവല്‍ ഡയറക്ടര്‍ പി.കെ. പാറക്കടവ് സ്വാഗതവും മാധ്യമം ഡെപ്യൂട്ടി എഡിറ്റര്‍ കാസിം ഇരിക്കൂര്‍ നന്ദിയും പറഞ്ഞു.

Tags:    
News Summary - madhyamam literary fest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-12 07:59 GMT
access_time 2024-05-11 02:56 GMT