കോഴിക്കോട്: ‘‘എണ്ണൂറും താന്‍ തേവര്‍കളെല്ലാം അടിരാമ രാമ അടിയേവനേ കാക്കൈവേണുമാ’’ മലദൈവങ്ങളോട് തങ്ങളെ കാത്തുരക്ഷിക്കാന്‍ പ്രാര്‍ഥിച്ച് അവര്‍ ചുവടുവെച്ചു. ചിലപ്പതികാരത്തിലെ കണ്ണകിയും കോവലനും മഹാകാവ്യലോകത്തില്‍നിന്ന് കാഴ്ചക്കാരുടെ മുന്നിലേക്ക് ഇറങ്ങിവന്നു. ചുവടുകള്‍ക്കൊപ്പം തമിഴും മലയാളവും കലര്‍ന്ന ഈരടികള്‍ ഉച്ചസ്ഥായിയിലായി.
കിര്‍ത്താഡ്സിന്‍െറ ആദികലാകേന്ദ്രത്തിന്‍െറ കീഴില്‍ നടന്ന മന്നാന്‍ സമുദായക്കാരുടെ പാരമ്പര്യ നൃത്തരൂപമായ ‘ആട്ട്പാട്ട്’ എന്ന മന്നാന്‍കൂത്തിന്‍െറ അവതരണത്തില്‍നിന്നുള്ള കാഴ്ചകളായിരുന്നിത്. ഇടുക്കി, അടിമാലി, ചിന്നപ്പാറക്കുടി, കഞ്ഞിക്കുഴി മഴുവടി എന്നീ കോളനികളിലെ മന്നാന്‍ സമുദായത്തില്‍പ്പെട്ട 25 കലാകാരന്മാര്‍ ചേര്‍ന്നാണ് ആടിയും പാടിയും അരങ്ങില്‍ നിറഞ്ഞത്.
മന്നാന്‍ സമുദായത്തിന്‍െറ വിളവെടുപ്പുത്സവമായ കഞ്ചിവെപ്പ്, പൊങ്കല്‍, പൂജ, വിവാഹം, മരണാനന്തര ചടങ്ങുകള്‍ എന്നീ വേളകളിലാണ് ആട്ട്പാട്ട് അരങ്ങേറുന്നത്. ചിലപ്പതികാരത്തിലെ കണ്ണകിയുടെയും കോവലന്‍െറയും പ്രണയം ഇതിവൃത്തമാക്കിയ ഭാഗങ്ങളാണ് മന്നാന്‍ കൂത്തിലുള്ളത്. ചിന്നപ്പാറക്കുടിയിലെ 80കാരനായ രാമന്‍ കുമാരനും 68കാരനായ വെള്ളയ്യന്‍ മുത്തുവും ചേര്‍ന്നാണ് പാട്ടുകള്‍ ചിട്ടപ്പെടുത്തിയത്. മാധവന്‍ കൃഷ്ണനും പാപ്പു തേവനും ചേര്‍ന്ന് ചുവടുകളും ഒരുക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.