തിരുവനന്തപുരം: ന്യൂഡല്‍ഹി നാഷനല്‍ സ്കൂള്‍ ഓഫ് ഡ്രാമയുടെ ഇന്ത്യാ അന്താരാഷ്ട്ര നാടകോത്സവം ഭാരത്രംഗ് മഹോത്സവ് ചൊവ്വാഴ്ച ആരംഭിക്കും. ഫെബ്രുവരി 14 വരെ തിരുവനന്തപുരത്ത് ടാഗോര്‍ തിയറ്ററിലാണ് നാടകോത്സവം അരങ്ങേറുന്നത്. ആസ്ട്രേലിയ, ശ്രീലങ്ക, ബംഗ്ളാദേശ് എന്നീ രാജ്യങ്ങള്‍ക്ക് പുറമെ ഇന്ത്യയില്‍ നിന്നുമുള്ള പ്രമുഖ സംഘങ്ങളും നാടകം അവതരിപ്പിക്കും. ന്യൂദല്‍ഹി നാഷനല്‍ സ്കൂള്‍ ഓഫ് ഡ്രാമയുടെയും സംസ്ഥാന ഇന്‍ഫര്‍മേഷന്‍ - പബ്ളിക് റിലേഷന്‍സ് വകുപ്പിന്‍െറയും സംയുക്താഭിമുഖ്യത്തിലാണ് നാടകോത്സവം സംഘടിപ്പിച്ചിരിക്കുന്നത്. വൈകീട്ട് 5.30ന് ടാഗോര്‍ തിയറ്ററില്‍ സാംസ്കാരിക, വിവര-പൊതുജന സമ്പര്‍ക്ക, ഗ്രാമവികസന മന്ത്രി കെ.സി. ജോസഫ് ഉദ്ഘാടനം നിര്‍വഹിക്കും. മന്ത്രി വി.എസ്. ശിവകുമാര്‍ അധ്യക്ഷതവഹിക്കും. എല്ലാ ദിവസവും വൈകീട്ട് 6.30നാണ് നാടകം ആരംഭിക്കുന്നത്.
പ്രവേശം പാസ്മൂലം നിയന്ത്രിച്ചിട്ടുണ്ട്. ഫോണ്‍: 0471-2315426, 9496003242, 9633306218.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.