???? ???????????????????? ???????? ????????? ??????????? ?????????????????? ??????????? ????? ???????????? ??? ???????? ??????????????. ????? ??. ????? ?????

കോഴിക്കോട്: പെണ്ണെഴുത്തിന്‍െറ വിവിധ തലങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളും സംവാദങ്ങളും കത്തിപ്പടര്‍ന്നതായിരുന്നു കേരള സാഹിത്യോത്സവത്തിലെ രണ്ടാം ദിവസം. ബംഗ്ളാദേശ് എഴുത്തുകാരി തസ്ലീമ നസ്റീനായിരുന്നു രണ്ടാം ദിവസത്തെ പ്രധാന ശ്രദ്ധാകേന്ദ്രം. വന്‍ സുരക്ഷാസന്നാഹത്തോടെയാണ് തസ്ലീമ വേദിയിലത്തെിയത്.

സ്ത്രീവാദ സാക്ഷരത, വിദ്യാഭ്യാസ മേഖലയിലെ പരിതാപകരമായ അവസ്ഥകള്‍, ഫെമിനിസം, നോവലിലെ സ്ത്രീ, സ്ത്രീ-പുരുഷ ബന്ധം, ഭാഷ ഉപയോഗിക്കുമ്പോള്‍ എഴുത്തുകാര്‍ നേരിടുന്ന വെല്ലുവിളികള്‍, ഇന്നത്തെ യുവാക്കളിലെ പ്രണയം തുടങ്ങിയവയെല്ലാം വിഷയങ്ങളായി. മൂന്നു വേദികളിലായി നടന്ന ചര്‍ച്ചകളില്‍ ആസ്വാദകരുടെ പ്രാതിനിധ്യവും ശ്രദ്ധേയമായി. ഓരോ സെഷന്‍ കഴിയുമ്പോഴും ചോദ്യങ്ങള്‍ ചോദിച്ചും വിയോജിപ്പുകള്‍ പ്രകടമാക്കിയും സദസ്സ് സജീവമായി.  ‘സ്ത്രീ സമൂഹം സാഹിത്യം’ എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയോടെയാണ് രണ്ടാം ദിവസത്തെ പരിപാടികള്‍ക്ക് തുടക്കമായത്. കെ. അജിത, ബി.എം. സുഹ്റ, ഖദീജ മുംതാസ്, സി.എസ്. ചന്ദ്രിക എന്നിവരായിരുന്നു ചര്‍ച്ചയില്‍ പങ്കെടുത്തത്. എം.ഡി. രാധിക മോഡറേറ്ററായി.

വിദ്യാഭ്യാസ മേഖലയില്‍ ആണ്‍ പെണ്‍ ബന്ധങ്ങള്‍ ഉടച്ചുവാര്‍ക്കാന്‍ ഒരുതരത്തിലുമുള്ള നീക്കവും നടക്കുന്നില്ളെന്ന് കെ. അജിത പറഞ്ഞു. വേഷം നോക്കിയല്ല കൃതികളെ വിലയിരുത്തേണ്ടതെന്ന് എഴുത്തുകാരി ബി.എം. സുഹ്റ അഭിപ്രായപ്പെട്ടു. ജീവിതം അതേപോലെ പകര്‍ത്തിയാല്‍ അത് സാഹിത്യമാകില്ളെന്നും അവര്‍ പറഞ്ഞു. ഫെമിനിസ്റ്റാണെന്ന് പറയാന്‍ പല എഴുത്തുകാരികളും മടിക്കുന്നുണ്ടെന്ന് സി.എസ്. ചന്ദ്രിക അഭിപ്രായപ്പെട്ടു. സ്ത്രീയെ അടക്കിനിര്‍ത്താനുള്ള ചതിയാണ് സദാചാരമെന്നും ഇതാണ് സ്ത്രീ അനുഭവിക്കുന്ന എറ്റവും വലിയ പീഡനമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. രോഹിത് വെമുലയുടെ ആത്മഹത്യയും ഇന്ത്യന്‍ മതങ്ങളും എന്ന വിഷയത്തില്‍ പ്രശസ്ത തമിഴ്-ഇംഗ്ളീഷ് എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ മീന കന്ദസാമിയും ഷാഹിന കെ. റഫീഖും സംസാരിച്ചു.

ആത്മഹത്യ ഒരു രാഷ്ട്രീയപ്രവര്‍ത്തനം കൂടിയാണെന്ന് മീന കന്ദസാമി പറഞ്ഞു. രോഹിതിന്‍െറ ആത്മഹത്യ ഒരു രാഷ്ട്രീയ പ്രവര്‍ത്തനം തന്നെയാണ്. ഇന്ത്യയിലെല്ലായിടത്തും പ്രമുഖ കോളജുകളിലും സര്‍വകലാശാലകളിലും ദലിതരെ നികൃഷ്ടരായിക്കണ്ട് പെരുമാറുന്ന വ്യവസ്ഥിതിയാണുള്ളത്. രോഹിത് ഒരു ദലിതനല്ലായിരുന്നെങ്കില്‍ അവനെ വെറുതെവിടുമായിരുന്നോ എന്ന രോഹിതിന്‍െറ സഹോദരന്‍െറ ചോദ്യത്തിന് എന്തുമറുപടിയാണുള്ളതെന്നും അവര്‍ ചോദിച്ചു. ചലച്ചിത്ര നിര്‍മാണം സാമൂഹിക പ്രവര്‍ത്തനം കൂടിയാണെന്ന് ലീന മണിമേഖലൈ പറഞ്ഞു. ഫിലിം മേക്കിങ് ആസ് എ പൊളിറ്റിക്കല്‍ ആക്ട് എന്ന വിഷയത്തില്‍ മാധ്യമപ്രവര്‍ത്തകനായ വി. മുസഫര്‍ അഹമ്മദുമായുള്ള മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. സിനിമാ മേഖലയിലേക്കുള്ള ലീനയുടെ വരവും തുടര്‍ന്ന് അവര്‍ നേരിടേണ്ടിവന്ന പ്രശ്നങ്ങളും അവര്‍ പങ്കുവെച്ചു.

ചരിത്രത്തിലിന്നോളം സ്ത്രീകള്‍ മുന്നോട്ടുവെച്ച സമരങ്ങള്‍ സ്ത്രീകള്‍ക്കുവേണ്ടി മാത്രമായിരുന്നില്ല എന്ന അഭിപ്രായം മുന്നോട്ടുവെച്ചാണ് ‘സ്ത്രീയും പൊതുസമരങ്ങളും’ എന്ന വിഷയത്തില്‍ ചര്‍ച്ച നടന്നത്. സി.എസ്. ചന്ദ്രിക, സിവിക് ചന്ദ്രന്‍, രേഖ എന്നിവര്‍ പങ്കെടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-28 03:15 GMT