‘തീര്‍ഥാ’ങ്കണത്തില്‍ അവരൊത്തുകൂടി; ഹൃദയൈക്യം രേഖപ്പെടുത്താന്‍

കണ്ണൂര്‍: ഹൃദയൈക്യം അടയാളപ്പെടുത്തിയ വാക്കുകളുടെ നനുത്ത തലോടലുകള്‍ ആസ്വദിച്ചശേഷം മൈക്ക് കൈയിലെടുത്തപ്പോള്‍ ശാരീരികാവശതകളുള്ള കഥാകാരന്‍െറ കണ്ഠമിടറി, വാക്കുകള്‍ മുറിഞ്ഞു. എനിക്ക്... വികാരത്തള്ളിച്ചയില്‍ ഏറെ പണിപ്പെട്ട് ചിരിച്ച മുഖത്തോടെ പറഞ്ഞുതുടങ്ങിയെങ്കിലും മുഴുമിപ്പിക്കാനാവാതെ മൈക്ക് തിരികെനല്‍കി. നി  റഞ്ഞ കൈയടിയായിരുന്നു സദസ്സിന്‍െറ മറുപടി.

കണ്ണൂര്‍ വലിയന്നൂരിലെ ‘തീര്‍ഥം’ എന്ന വീട്ടുമുറ്റത്ത് മലയാള സാഹിത്യത്തിലെ കുലപതികളും ആസ്വാദകരും ഹൃദയത്തിന്‍െറ ഭാഷയുമായി ഒത്തുകൂടിയത് കഥാകാരന് ഊര്‍ജം പകര്‍ന്നു. ടി.എന്‍. പ്രകാശിന്‍െറ രണ്ടു വോള്യങ്ങളുള്ള സമ്പൂര്‍ണ ചെറുഥാസമാഹാരം അദ്ദേഹത്തിന്‍െറ വീട്ടുമുറ്റത്ത് പ്രകാശനം ചെയ്യുന്ന ചടങ്ങാണ് വായനക്കാരുടെയും ആസ്വാദകരുടെയും അപൂര്‍വ സംഗമവേദിയായത്.

ഒരുവര്‍ഷം മുമ്പ് പക്ഷാഘാതത്തെ തുടര്‍ന്ന് കിടപ്പിലായ ടി.എന്‍. പ്രകാശിന്‍െറ 167 കഥകളാണ് രണ്ടു വോള്യങ്ങളിലായി സാഹിത്യപ്രവര്‍ത്തക സഹകരണസംഘം പ്രസിദ്ധീകരിച്ചത്. സാഹിത്യരംഗത്തെ അതികായന്മാരായ ടി. പത്മനാഭനും എം. മുകുന്ദനും ചടങ്ങിനത്തെിയത് പ്രകാശനത്തിന്‍െറ മാറ്റുകൂട്ടി. അറിയാത്ത ജീവിതത്തെ കുറിച്ച് എഴുതില്ല എന്നുറച്ചുപറഞ്ഞ പ്രകാശ് എഴുത്തിന്‍െറ ലോകത്തേക്ക് മടങ്ങിവരുമെന്ന് ഒരേശബ്ദത്തില്‍ ഏവരും പറഞ്ഞപ്പോള്‍ കഥാകാരന്‍ കണ്ണീരണിഞ്ഞു. സാഹിത്യരംഗത്തെ ഗ്രൂപ്പുകളിയില്‍ മനംമടുത്ത് എഴുത്ത് നിര്‍ത്തുകയാണെന്ന് നേരത്തേ ടി.എന്‍. പ്രകാശ് പറഞ്ഞിരുന്നു. ടി. പത്മനാഭന്‍ എം. മുകുന്ദന് നല്‍കി ചെറുകഥാസമാഹാരം പ്രകാശനം ചെയ്തു. സാഹിത്യപ്രവര്‍ത്തക സഹകരണസംഘം വൈസ് പ്രസിഡന്‍റ് പി.വി.കെ. പനയാല്‍ അധ്യക്ഷത വഹിച്ചു.

‘മാധ്യമം’ പീരിയോഡിക്കല്‍സ് എഡിറ്റര്‍ പി.കെ. പാറക്കടവ്, കണ്ണൂര്‍ പ്രസ്ക്ളബ് പ്രസിഡന്‍റ് കെ.ടി. ശശി, എം.കെ. മനോഹരന്‍ എന്നിവര്‍ സംസാരിച്ചു. കേരള ലളിതകലാ അക്കാദമി സെക്രട്ടറി പൊന്ന്യം ചന്ദ്രന്‍ സ്വാഗതവും അഡ്വ. കെ.കെ. രമേഷ് നന്ദിയും പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-28 03:15 GMT