മനുഷ്യനെന്ന നിലയിലും കവിയെന്ന നിലയിലും മറ്റു മലയാളകവികളില്‍നിന്നു ഒറ്റപ്പെട്ടു നില്‍ക്കുന്ന കവിയാണ് മഹാകവി ചങ്ങമ്പുഴ. മലയാളത്തിന്‍്റെ ഈ അനശ്വര പ്രണയഗായകന്‍ 1911 ഒക്ടോബര്‍ 11ന് ജനിച്ചു. ജന്മദേശം എറണാകുളം ജില്ലയില്‍ ഉള്‍പ്പെടുന്ന ഇടപ്പള്ളിയാണ്. ചങ്ങമ്പുഴത്തറവാട്ടിലെ ശ്രീമതി പാറുക്കുട്ടിയമ്മയാണ് മാതാവും തക്കേടത്തു വീട്ടില്‍ നാരായണമേനോന്‍പിതാവുമാണ്.
കോളേജില്‍ പഠിക്കുന്ന കാലത്തുതന്നെ കവിയായി അറിയപ്പെട്ടുതുടങ്ങിയിരുന്നു. ബാഷ്പാഞ്ജലി എന്ന കവിതാസമാഹാരം 23ാം വയസ്സിലാണ് പുറത്തിറക്കിയത്. ചങ്ങാതിയായ ഇടപ്പിള്ളി രാഘവന്‍പിള്ളയുടെ വിയോഗത്തില്‍ ദുഖാര്‍ത്തനായിഎഴുതിയ കവിത 'രമണന്‍' വമ്പിച്ച ജനപ്രീതിയാണ് നേടിയത്. കളിത്തോഴി എന്ന നോവലും രചിച്ചിട്ടുണ്ട്. 37ാം വയസ്സില്‍ അകാലത്തില്‍ മരണമടയുന്നതിനു മുന്‍പ് 57ലധികം സൃഷ്ടികള്‍ മലയാളിക്ക്സമ്മാനിച്ചിരുന്നു ചങ്ങമ്പുഴ. ജയദേവന്‍െറ ഗീതാഗോവിന്ദത്തിന്‍െറ പരിഭാഷ ദേവഗീത എന്ന പേരിലും സോളമന്‍െറ സോങ് ഓഫ് സോങ്സ് ദിവ്യഗീതമെന്ന പേരിലും അദ്ദേഹം മൊഴിമാറ്റിയിട്ടുണ്ട്. 1948 ജൂണ്‍ 17നായിരുന്നു അന്ത്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.