നാലപ്പാടന്‍ പുരസ്കാരം എം.ടിക്ക്

തൃശൂര്‍: നാലപ്പാടന്‍ സ്മാരക സാംസ്കാരിക സമിതി ഏര്‍പ്പെടുത്തിയ സമഗ്ര സംഭാവന പുരസ്കാരം എം.ടി. വാസുദേവന്‍ നായര്‍ക്ക് നല്‍കുമെന്ന് സമിതി ജനറല്‍ കണ്‍വീനര്‍ അശോകന്‍ നാലപ്പാടനും സെക്രട്ടറി കെ.വി. ധര്‍മപാലനും വാര്‍ത്താമ്മേളനത്തില്‍ അറിയിച്ചു.
10,001 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്ന പുരസ്കാരം ഒക്ടോബര്‍ നാലിന് പുന്നയൂര്‍ക്കുളത്ത് നാലപ്പാട്ട് നാരായണമേനോന്‍െറ 127ാം ജന്മദിനാഘോഷ പരിപാടിയില്‍ കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ സമ്മാനിക്കും.
ജന്മദിനാഘോഷം ഒക്ടോബര്‍ രണ്ട് മുതല്‍ ഏഴുവരെ പുന്നയൂര്‍ക്കുളത്ത് നടക്കും. രണ്ടിന് രാവിലെ ഒമ്പതിന് നാലപ്പാട്ട് കാവില്‍ നിന്ന് ആരംഭിക്കുന്ന ശാന്തിയാത്ര സര്‍വോദയ നേതാവ് സി. ഹരിദാസ് ഉദ്ഘാടനം ചെയ്യും.
മൂന്നിന് രാവിലെ എട്ടിന് നാലപ്പാട്ട് കാവില്‍ കുട്ടികളെ എഴുത്തിനിരുത്തും. 10ന് ലളിതകലാ അക്കാദമിയുടെ മൂന്നുദിവസത്തെ ചിത്രരചനാ പഠന കളരി ആരംഭിക്കും. വൈകീട്ട് 3.30ന് ‘മാപ്പിളപ്പാട്ടിലെ സാഹിത്യവും സംഗീതവും’ ചര്‍ച്ച കവി റഫീക് അഹമ്മദ് ഉദ്ഘാടനം ചെയ്യും. നാലിന് രാവിലെ 10.30ന് നാലാപ്പാടന്‍ അവാര്‍ഡ് വിതരണം. അഞ്ചിന്  കുട്ടികള്‍ക്ക് മത്സരങ്ങള്‍. ആറിന് ജ്യോതിഷ സെമിനാര്‍, അക്ഷരശ്ളോക മത്സരം എന്നിവയും നടക്കും. ഏഴിന് വൈകീട്ട് നാലിന് നാലപ്പാടന്‍ ജന്മദിന അനുസ്മരണ സമ്മേളനം സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ ഉദ്ഘാടനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ ജോ. സെക്രട്ടറി കെ. മുഹമ്മദുണ്ണി, ട്രഷറര്‍ വി. രാംദാസ് എന്നിവരും പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-07 10:02 GMT