കിഴുത്താണി സാഹിത്യ സമ്മേളനത്തിന്‍െറ 75ാം വാര്‍ഷികവും എസ്.കെ ജന്മശതാബ്ദിയും പുരോഗമന കലാസാഹിത്യ സംഘം ഇരിങ്ങാലക്കുട മേഖലാകമ്മിറ്റിയുടെ അഭിമുഖ്യത്തില്‍ വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു. ഇതോടനുബന്ധിച്ച് ഏകദിന സാഹിത്യക്യാമ്പ് 2013 മെയ് അഞ്ചിന് ഇരിങ്ങാലക്കുട കിഴുത്താണി എല്‍.പി സ്കൂളില്‍ നടത്തുന്നു.
തെരെഞ്ഞെടുത്ത 50 പേര്‍ക്കാണ് പ്രവേശനം. പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ പൂര്‍ണ്ണമായ മേല്‍വിലാസവും ജീവചരിത്രക്കുറിപ്പും ഫോണ്‍ നമ്പറും അവര്‍ എഴുതിയ ഒരു കൃതിയുടെ കൈയെഴുത്ത്പ്രതിയോ പ്രിന്‍േറാ സഹിതം അപേക്ഷിക്കണം. വിലാസം. ഉണ്ണികൃഷ്ണന്‍ കിഴുത്താണി, രക്ഷാധികാരി, കിഴുത്താണി സാഹിത്യസമ്മേളനം 75 ാം വാര്‍ഷികഘോഷ കമ്മിറ്റി, മാടായിക്കോണം പി.ഓ. ഇരിങ്ങാലക്കുട. തൃശൂര്‍ ജില്ല. എന്ന വിലാസത്തില്‍ ഏപ്രില്‍ 30 ന്മുമ്പ് അപേക്ഷിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.