ആട് ജീവിത’ വിവാദം...ബിന്യാമിന്‍െറ മറുപടിയും ചില ചിന്തകളും

ട് ജീവിതം എന്ന നോവലിലൂടെ പ്രശസ്തനായ എഴുത്തുകാരന്‍ ബിന്യാമിന്‍ ഗള്‍ഫില്‍ ഏറെക്കാലം ദുരിത ജീവിതം നയിച്ച നജീബിന്‍െറ കഥയാണ് നോവലാക്കിയത്. എന്നാല്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഒരു പത്രത്തില്‍ നജീബിന്‍െറ ചില ആരോപണങ്ങള്‍ ഉണ്ടായിരുന്നു. അതാകട്ടെ എഴുത്തുകാരന്‍ ബിന്യാമിന് എതിരെയായിരുന്നു. നോവലിലൂടെ ബിന്യാമിന്‍ പേരും പ്രശസ്തിയും പണവും ഒക്കെ നേടിയപ്പോള്‍ തന്നെ മറന്നു; തന്‍െറ അവസ്ഥക്ക് ഒരു മാറ്റവും ഇല്ല എന്നാണ് പത്രത്തിലൂടെയുള്ള ആരോപണം. എന്നാല്‍ അതിന് മറുപടിയുമായി ഫെയിസ്ബുക്കിലൂടെ ബിന്യാമിന്‍ രംഗത്തത്തെി. അത് ഇങ്ങനെയാണ്്. 

‘മംഗളത്തില്‍ പ്രസിദ്ധീകരിച്ച നജീബിന്‍്റെ അഭിമുഖമാണല്ളോ ഫേസ്ബുക്കിലെ പുതിയ ചര്‍ച്ചാ വിഷയം. 
സത്യത്തില്‍ അതു സംബന്ധിച്ച് സുദീര്‍ഘമായ ഒരു മറുപടി ഞാന്‍ തയ്യാറാക്കിയതുമാണ്. അങ്ങനെ ഒന്നാവശ്യപ്പെട്ട് ഒന്നുരണ്ടു വാരികകള്‍ എന്നെ സമീപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇന്നു വൈകുന്നേരത്തെ നജീബിന്‍്റെ ഒരു വിളി അത് പ്രസിദ്ധീകരിക്കുന്നതില്‍ നിന്നും എന്നെ പിന്തിരിപ്പിക്കുന്നു.
പടച്ചോന് നിരക്കാത്തതൊന്നും ഞാന്‍ നിങ്ങളെക്കുറിച്ച് പറയില്ല. പണ്ട് ഒന്നിച്ച് ജോലി ചെയ്തിരുന്ന കാലത്ത് എപ്പോഴും വിളിക്കുകയും കാണുകയും ചെയ്യുമായിരുന്നു. പക്ഷേ ഇപ്പോ അത്ര വിളിയും കാണലും ഒന്നുമില്ല. എന്നുമാത്രമാണ് ഞാന്‍ പറഞ്ഞത് എന്ന് അദ്ദേഹം പറയുന്നു.
പത്രക്കാരല്ലല്ളേ നിങ്ങളെപ്പോലെ നല്ല കള്ളങ്ങള്‍ ഒക്കെ എഴുതാന്‍ അവര്‍ക്കും അറിയാം. അതു വിട്ടുകള എന്നു പറഞ്ഞ് നിഷ്കളങ്കമായി ചിരിക്കുന്ന ഒരാളെ ഒരു മറുപടികൊണ്ട് മുറിപ്പെടുത്താന്‍ പാടില്ല എന്ന് എന്‍്റെ മനസ് പറയുന്നു. മംഗളം അതിന്‍്റെ തനിനിറം കാട്ടി ഒരിക്കല്‍ കൂടി കാട്ടി എന്നു മാത്രം. അവര്‍ക്ക് നജീബിന്‍്റെ നമ്പര്‍ കൊടുത്തതു ഞാനാണെന്നു മാത്രം പറഞ്ഞുകൊള്ളുന്നു. ഈ വിഷയത്തില്‍ അധികം പ്രതികരണത്തിനു ഇനി മുതിരുന്നില്ല. ഞാനും നജീബും തമ്മിലുള്ള സൗഹൃദത്തിന്‍്റെ ജീവനുള്ള തെളിവുകള്‍ അധികം വൈകാതെ നല്കുന്നതല്ലല്ളേ നല്ലത്..

എന്നാല്‍ ഇവിടെ ഉയരുന്ന ചില ചോദ്യങ്ങളുണ്ട്. നജീബിന്‍െറ കഥ എത്ര കണ്ട് വേദനാജനകമായിരുന്നാലും അത് മനോഹരമായി പറഞ്ഞത് കൊണ്ട് കൂടിയാണ് ‘ആട്ജീവിതം’ ശ്രദ്ധേയമായത്. ആട്ജീവിതത്തിന് മുന്നെ തന്നെ നല്ല കഥകള്‍ എഴുതിയ ആളാണ് ബിന്യാമിനും. അതുകൊണ്ട് തന്നെ നജീബിന്‍െറ കഥ മറ്റൊരാള്‍ എഴുതിയിരുന്നെങ്കില്‍ ഒരുപക്ഷെ ഇത്രയ്ക്ക് ശ്രദ്ധിക്കപ്പെടുമായിരുന്നില്ല എന്നതും കൂടി കൂട്ടിവായിക്കണം. എന്നാല്‍ നജീബിന്‍െറ കഥ പറഞ്ഞ് ഏറെ ശ്രദ്ധേയനായ ബിന്യാമിന് അതിന്‍െറ ലാഭവിഹിതത്തിലൊരംശം നജീബിന് നല്‍കികൂടെ എന്ന സംശയം..തീര്‍ച്ചയായും അത് ബിന്യാമിനാണ് തീരുമാനിക്കേണ്ടത്. വെറുമൊരു
വിവാദത്തിന് വേണ്ടി ഈ വിഷയം നീറിപ്പുകക്കുന്നതില്‍ എന്ത് അര്‍ത്ഥമാണുള്ളതെന്ന് കൂടി ചിന്തിക്കണം..

 

 ബിന്യാമിന്‍ ചിത്രം. കടപ്പാട് വിക്കിപീഡിയ

 

 

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-08-10 08:18 GMT