കവിത ത്രികോണം

അലാറം മുഴങ്ങുന്നു
നേരം വെളുക്കുന്നു 
ഞാനെഴുന്നേറ്റു വരുന്നു 
എന്‍്റെ മുമ്പില്‍
ടൈംപീസിലെ 
കീ അഴിയുന്നു 
പകല്‍മുറിയിലെ
സൂര്യനെ
ഞാന്‍ മറക്കുന്നു.

അലാറം മുഴങ്ങുന്നില്ല
നേരം വെളുക്കുന്നില്ല
ഞാനെഴുന്നേറ്റു വരുന്നില്ല 
എന്‍്റെ മുമ്പില്‍
ടൈംപീസിലെ 
കീ അഴിയുന്നില്ല 
പകലണഞ്ഞ മുറിയിലെ 
സൂര്യനെ
ഞാനോര്‍ക്കുന്നു.

അലാറം മുഴങ്ങുകയും, മുഴങ്ങാതിരിക്കുകയും 
നേരം വെളുത്തും, വെളുക്കാതിരിക്കുകയും 
ചെയ്യന്നു.
ഞാനെഴുന്നേറ്റു വരുന്നു ,
വരാതിരിക്കുന്നു. 
എന്‍്റെ മുമ്പില്‍
ടൈംപീസിലെ 
കീ അഴിഞ്ഞും അഴിയാതെയുമിരിക്കുന്നു . 
ഈ മുറിയിലെ സൂര്യനെ
ഞാന്‍ തെരണ്ടിവാല്‍ കൊണ്ടടിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.