കവിത പുള്ളിക്കുട

 

ഓട്ടവീഴാത്തൊരു കുട വാങ്ങണം 

 

എത്ര വര്‍ഷം നനഞ്ഞതാണ്...

അത്രയും നീരിറങ്ങിക്കിടപ്പുണ്ട് തലയില്‍

ഇനിയൊരു തുള്ളിപോലും വയ്യ 

 

എന്നാലും

ആകാശപ്പുള്ളികള്‍ വാരിയെറിഞ്ഞ ആ പഴയ കുട

ആര്‍ക്കും കൊടുക്കില്ല

കുറെ നനയാതെ കാത്തതല്ലേ?

 കുറെ നനച്ചതുമല്ലേ?

 പെട്ടിയില്‍ ഇരുന്നോട്ടെ.

 

ആരും കാണാതെ ചൂടി

പുലരുമ്പോഴത്തെ മഴയില്‍

തൊടിയിലൂടെ ഓടാനുള്ളതാണ്.

വെളിച്ചമാകും മുന്‍പേ തിരിച്ചെത്തണം .

 

കാറുംകോളുമായി ഇന്ന് രാത്രി മഴപെയ്യും! 

പെട്ടിയില്‍ നിന്നിറങ്ങാന്‍വെമ്പി

പുള്ളിക്കുട കാത്തിരിക്കുമ്പോള്‍

പെയ്യാതിരിക്കില്ല...

(കടപ്പാട്: ശബരീഷിന്‍െറ ഫെയിസ് ബുക്ക് വാള്‍) 

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.