????? ???????

മുസ്ലിം വനിതകള്‍ക്ക് പാശ്ചാത്യരാജ്യങ്ങളില്‍ താമസിക്കാന്‍ പ്രയാസം –ഖൈസ്ര ഷഹ്റാസ്

കോഴിക്കോട്: മുസ്ലിം സ്ത്രീകള്‍ക്ക് യൂറോപ്പുള്‍പ്പെടെ പാശ്ചാത്യ രാജ്യങ്ങളില്‍ താമസിക്കാന്‍ ഏറെ പ്രയാസമുണ്ടെന്ന് ബ്രിട്ടീഷ്-പാകിസ്താനി എഴുത്തുകാരി ഖൈസ്ര ഷഹ്റാസ് അഭിപ്രായപ്പെട്ടു. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവെലില്‍ ‘എന്‍െറ എഴുത്ത് എന്‍െറ ചിന്ത’ എന്ന സെഷനില്‍ സംവദിക്കുകയായിരുന്നു അവര്‍. ഫ്രാന്‍സ് പോലുള്ള രാജ്യങ്ങളില്‍ ബുര്‍ഖിനി നിരോധിക്കപ്പെട്ടിരിക്കുകയാണ്, തികച്ചും അസംബന്ധമാണിത്. തോക്കുപയോഗിച്ചാണ് അവര്‍ മുസ്ലിം സ്ത്രീകളോട് തട്ടം ഒഴിവാക്കാനാവശ്യപ്പെടുന്നത്. സ്കാര്‍ഫ് ധരിക്കുന്നവരെ ഉന്നംവെച്ചാണ് അവിടെ കാര്യങ്ങള്‍ നടക്കുന്നത്. 

എന്നാല്‍, മുസ്ലിം സ്ത്രീയുടെ വസ്ത്രധാരണം അവളുടെ വിശ്വാസത്തിന്‍െറ ഭാഗമാണ്. ഇസ്ലാമില്‍ പുരുഷന്മാരും വളരെ ഒൗചിത്യമുള്ള വസ്ത്രങ്ങളാണ് അണിയുന്നത്. സ്ത്രീകള്‍ ശരീരം മറയ്ക്കുന്ന വസ്ത്രങ്ങള്‍ ധരിക്കണമെന്ന് നിയമമുള്ള മുസ്ലിം രാജ്യങ്ങളും നിയമമില്ലാത്ത മുസ്ലിം രാജ്യങ്ങളും ലോകത്തുണ്ട്. പലപ്പോഴും സ്ത്രീകളെ വസ്ത്രത്തിന്‍െറ അടിസ്ഥാനത്തിലാണ് വിധിക്കുന്നത്. എന്നാല്‍, എന്തു ധരിച്ചാലും ഞാന്‍ ഞാനാണ്, എന്‍െറ വ്യക്തിത്വം എനിക്കു വസ്ത്രത്തിനനുസരിച്ച് മാറ്റാനാവില്ല. ധരിക്കുന്നത് ഒൗചിത്യത്തോടെയാവുക എന്നതാണ് പ്രധാനമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

ഒരു സ്ത്രീ എഴുത്തുകാരിയായതുകൊണ്ടുതന്നെ സ്ത്രീകളുടെ കാര്യങ്ങളാണ് തന്‍െറ എഴുത്തിനെ ഏറെ സ്വാധീനിക്കുന്നത്. എഴുത്ത് തന്‍െറ അനേകം ഭാവങ്ങളിലൊന്നാണ്. തന്‍െറ പ്രഥമ ഭാവം ഒരു കുടുംബിനിയാണ്, സ്ത്രീകള്‍ക്ക് പുരുഷന്മാരേക്കാള്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യാനാവും. ഇസ്ലാമോഫോബിയക്കും ഇസ്ലാമിക് സ്റ്റേറ്റിനും ഇസ്ലാമുമായി ഒന്നും ചെയ്യാനില്ല. ഇസ്ലാം സമാധാനത്തിന്‍െറ മതമാണ്. നിങ്ങള്‍ക്കു സമാധാനം ഉണ്ടാവട്ടെ എന്നാണ് ഇസ്ലാമിലെ അഭിവാദന രീതി. ഇത്തരമൊരു പ്രത്യയശാസ്ത്രത്തിന് എങ്ങനെയാണ് അക്രമം ഉണ്ടാക്കാന്‍ കഴിയുക എന്നും അവര്‍ ചോദ്യത്തിനു മറുപടിയായി പറഞ്ഞു.  ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധത്തിലെ വിള്ളലില്‍ ഖേദമുണ്ടെന്നും വിദ്വേഷത്തെക്കുറിച്ചല്ല മനുഷ്യത്വത്തെക്കുറിച്ചാണ് സംസാരിക്കേണ്ടതെന്നും ഖൈസ്ര കൂട്ടിച്ചേര്‍ത്തു. ഷാഹിന. കെ റഫീഖ് മോഡറേറ്ററായിരുന്നു.

Tags:    
News Summary - Khaisa shahras

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.