ഔട്ട്പാസ്: അതിജീവനത്തിന്‍റെ നേര്‍ക്കാഴ്ചകള്‍

ഗള്‍ഫ് മലയാളി ജീവിതത്തെക്കുറിച്ചും സാമ്പത്തിക അഭയാർഥിത്വത്തെക്കുറിച്ചും ഒട്ടനവധി കുറിപ്പുകളും കഥകളും നോവലുകളും മലയാളത്തിലുണ്ടായിട്ടുണ്ട്. എല്ലാം സാധാരണക്കാരായ മലയാളി പരദേശജീവിതത്തിന്‍റെ അതിജീവനം ഏതൊക്കെ തരത്തില്‍ എന്ന നിരീക്ഷണമാണ് സാദിഖ് കാവില്‍ രചിച്ച ഔട്ട്പാസ് എന്ന നോവലിനെ പുതുമയുള്ളതാക്കുന്നത്.

മലയാളിയുടെ ദൈന്യത്തിനപ്പുറം എത്തിപ്പെട്ടിടത്തെ ജീവിക്കാനുള്ള പിടച്ചില്‍ കള്ളുകച്ചവടക്കാരനായാലും അനാശാസ്യ കേന്ദ്രത്തിലെ പിമ്പായാലും കള്ള ടാക്‌സിക്കാരനായാലും പുറത്തുപറയാറില്ല. എന്തുകൊണ്ട് ഇവരിങ്ങനെയായിത്തീരുന്നു എന്നു ചിത്രീകരണ ഭാഷയിലൂടെ കാണിച്ചുതന്ന് ഇതും ജീവിതമെന്നു ഈ നോവല്‍ വായനക്കാരനോട് പറയുന്നു. അതിനുമപ്പുറം കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ കൂട്ടുചേര്‍ന്ന ഭാഷയുടെ ഗോത്ര പാരമ്പര്യം പല കഥാപാത്രങ്ങളിലൂടെ നോവലില്‍ വരുന്നത് ശ്രദ്ധേയമാണ്.

പുറംമലയാളിയുടെ പൊങ്ങച്ചത്തിന്‍റെ അകംപൊരുള്‍ എന്തെന്ന് നിത്യദാരിദ്ര്യത്തില്‍ കഴിയുന്ന ജീവിതങ്ങളിലൂടെ സാദിഖ് കാവില്‍ ഈ നോവലില്‍ വരച്ചുകാട്ടുന്നു. സമൂഹത്തിലെ ഒരംഗമായ എഴുത്തുകാരന്‍റെ സാഹോദര്യം എന്‍ഡോസള്‍ഫാന്‍ വിഷയത്തിലൂടെ ഈ നോവലില്‍ പ്രതിപാദിക്കുന്നുമുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.