ഒറ്റച്ചിറകുള്ള പക്ഷിയായി ഓർമകൾ

വലിയ അവകാശവാദങ്ങളൊന്നുമില്ല. വലിയ രാജവീഥികൾ വിട്ട് ഒറ്റയടിപ്പാതയിലൂടെ എന്‍റെ യാത്ര. അകം നൊന്ത്, ഉള്ള് വെന്ത് എഴുതുന്ന ഈ ഇത്തിരി വരികൾ എന്‍റേതാണ്, എന്‍റേത് മാത്രം..... ഓർമ ഒറ്റച്ചിറകുള്ള പക്ഷിയാകുന്നു എന്ന പുസ്തകത്തിന് പി.കെ.പാറക്കടവ് എഴുതിയ ആമുഖക്കുറിപ്പ് തുടങ്ങുന്നത് ഇങ്ങനെയാണ്. ഗഹനമായ വിഷയങ്ങൾ മിനിക്കഥകളിലൂടെ ലളിതമായ അവതരിപ്പിച്ച പി.കെ. പാറക്കടവിന്‍റെ പുതിയ കഥാസമാഹാരമാണ് 'ഓർമ ഒറ്റച്ചിറകുള്ള പക്ഷിയാവുന്നു'. 24 കഥകളുടെ സമാഹാരം.

വംശത്തനിമയിലെ കുറുക്കന്‍റെ സ്വപ്നങ്ങൾ..
ഡൈനിങ് ടേബിളിലെ ആവി പറക്കുന്ന കോഴി പൊരിച്ചത്. കോഴികൊണ്ട് എത്ര വിഭവങ്ങൾ..

കുറക്കന്‍റെ സംശയം..ഭർത്താവില്ലാത്ത നേരത്ത് ഇവളെന്തിനാണ് ഇത്രയും വിഭവങ്ങളുയണ്ടാക്കിയത്‍‍്? അതും എല്ലാം കോഴികൊണ്ട്.

ടേബിൾമാനേഴ്സ് അനുസരിച്ച് കത്തിയും മുള്ളും ഉപയോഗിച്ച് കോഴി അകത്താക്കുന്ന കുറുക്കൻ. ശേഷം ടി.വി കാണാനിരുന്നപ്പോഴാണ് വീട്ടമ്മയുടെ മുഖത്തെ വിഷാദം കുറുക്കന്‍റെ ശ്രദ്ധയിൽ പെട്ടത്. അടുക്കള വാതിലിനടുത്തെ ശബ്ദം കേട്ട് ആഹ്ളാദവതിയാകുന്ന വീട്ടമ്മ. പുറത്തെ നേരിയ മഴനാരുകളിലേക്ക് അവൾ. പെട്ടെന്ന് ശക്തമായൊരു കടി. കുറുക്കന്‍റെ വായിൽ മനുഷ്യമാംസത്തിന്‍റെ രുചി.
നിങ്ങളുടെ വീട് കാവൽ നിൽക്കാനും വിഡ്ഢിത്തങ്ങൾക്ക് വാലാട്ടാനും ഞാനൊരു പട്ടിയല്ല... ഒരു മനുഷ്യൻ പോലുമല്ല....

അതാ ചെടികള്‍ക്കിടയില്‍ അയാള്‍, മേഘങ്ങള്‍, പ്രണയമിങ്ങനെ, ജീവവൃക്ഷത്തിന്‍റെ ഇലകള്‍, സ്‌നേഹത്തിന്‍റെ താക്കോല്‍, കഥയുടേയും ജീവിതത്തിന്‍റേയും ചില പ്രശ്‌നങ്ങള്‍, നമ്മള്‍ പെയ്തുതീരുന്നു, നഖങ്ങൾ എന്നിങ്ങനെ 24 കഥകൾ. എണ്ണിയാലൊടുങ്ങാത്ത പുറങ്ങളിൽ നിറഞ്ഞു കവിയാതെ, തുളുമ്പാതെ വാക്കുകളുടെ അമിതാഹങ്കാര പ്രയോഗങ്ങളില്ലാത്ത കൊച്ചു കഥകളിലെ നേര്  അകം നീറ്റുന്ന സമസ്യകളായി ഉള്ള് പൊള്ളിക്കുന്നു.

ഓര്‍മ്മ ഒറ്റച്ചിറകുള്ള പക്ഷിയാവുന്നു
കഥകള്‍
വില 90 രൂപ
പി.കെ.പാറക്കടവ്
ന്യൂ ബുക്സ് കണ്ണൂർ

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.