ജീവിതത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് ചിന്തിക്കാത്തവർ ആരുമുണ്ടാകില്ല. ഭാവി എപ്പോഴും നമുക്ക് മുന്നിൽ ഒരു ചോദ്യചിഹ്നമായി നിൽക്കുന്ന ഒന്നാണ്. മനശാസ്ത്രത്തിന്‍റെ പുതിയ മാനങ്ങളിലൂടെ മനസ്സിനെ നിയന്ത്രിച്ച് ഇത്തരത്തിലുള്ള കാര്യങ്ങൾ നമുക്ക് കണ്ടെത്താൻ കഴിയും എന്നാണ് വിദഗ്ധരുടെ അവകാശവാദമുന്നയിക്കുന്നവരുമുണ്ട്. പ്രശസ്ത മനശാസ്ത്രജ്ഞനും ഹിനോതെറാപ്പിസ്റ്റുമായ ഡോക്ടർ ബ്രിയാൻ എൽ. വീസ് മനശാസ്ത്ര പരീക്ഷങ്ങളിലൂടെ ഇത് തെളിയിച്ചിട്ടുണ്ടെന്ന് പറയുന്നു.

പാസ്റ്റ് ലൈഫ് റിഗ്രഷൻ തെറാപ്പി, ഫ്യൂച്ചർ ലൈഫ് പ്രോഗ്രഷൻ തെറാപ്പി എന്നീ ചികിത്സാരീതികളിലൂടെ മനുഷ്യമനസ്സിനെ ഭൂതകാലത്തിലേക്കും ഭാവിയിലേക്കും നയിക്കാനാവും എന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്. ചികിത്സാരീതികളിലൂടെ അദ്ദേഹം നടത്തിയ കണ്ടെത്തലുകൾ തന്‍റെ പുസ്തകങ്ങളിൽ വിവരിക്കുന്നുമുണ്ട് ഡോ. ബ്രിയൻ എൽ. വീസ്. ശാസ്ത്രത്തിന്‍റെ മാനങ്ങളിൽ മാത്രം വിശ്വസിച്ചിരുന്ന താൻ ആത്മാവിൽ വിശ്വസിക്കാൻ തുടങ്ങിയത് കാതറിൻ എന്ന പെൺകുട്ടി ചികിത്സക്കായി എത്തിയതിനു ശേഷമാണ് എന്ന് അദ്ദേഹം തന്‍റെ നിരധി ജന്മങ്ങൾ അനവധി ഗുരുക്കന്മാർ എന്ന പുസ്തകത്തിൽ പറയുന്നുണ്ട്. ആ പുസ്തകത്തിൽ അദ്ദേഹം രോഗികളിൽ നടത്തിയ പാസ്റ്റ് ലൈഫ് റിഗ്രഷൻ തെറാപ്പിയിലൂടെ അറിഞ്ഞ അനുഭവങ്ങളാണ് പങ്കുവെക്കുന്നത്. ഹിപ്‌നോ നിദ്രയിലൂടെഭൂതകാലത്തിലേക്ക് മനുഷ്യമനസ്സിനെ കടത്തിവിടുന്ന പ്രക്രിയയാണിത്.

ഇതോടൊപ്പംതന്നെ ഫ്യൂച്ചർ ലൈഫ് പ്രോഗ്രഷൻ തെറാപ്പിയിലൂടെ രോഗികളെ ഭാവിയിലേക്കും നയിച്ച കാര്യവും അദ്ദേഹം പറയുന്നു . തന്‍റെ രോഗികൾ പറഞ്ഞ കാര്യങ്ങളിൽനിന്ന് പല പാഠങ്ങളും പഠിക്കാനുണ്ടെന്നതാണ് ഡോ. വീസിന്‍റെ കണ്ടെത്തൽ. ഹിപ്‌നോ നിദ്രയിൽനിന്നും ഉടലെടുക്കുന്ന ഭാവി ദർശനങ്ങൽ ബിംബങ്ങളും അഗാധതയിൽ നിന്നുമുള്ള മോഹങ്ങളും അതീന്ദ്രിയ അറിവുകളും മറ്റു പലതും ചേർന്നതാകാം. ഇവയിൽ നിന്നും വരാൻ പോകുന്ന യാഥാർത്ഥ്യത്തിന്‍റെ പല സാധ്യതകളെ എപ്രകാരം വേർതിരിച്ചെടുക്കാം എന്ന് ഡോ. വീസ് സമർത്ഥിക്കുന്നു. രസകരമായ ഒരു ശാസ്ത്രീയ സാങ്കേതികത അദ്ദേഹം ചൂണ്ടികാണിക്കുന്നു.

മനുഷ്യമസ്തിഷ്‌ക്കത്തിന്‍റെ ഒരു ഭാഗം സംഭവങ്ങളെ അളക്കുന്ന സമയമായി വേർതിരിച്ചറിയുന്നുണ്ട്. എന്നാൽ വേറൊരു ഭാഗം ഭൂതം, ഭാവി, വർത്തമാനം എന്നീ കാലഘട്ടങ്ങളെ തിരിച്ചരിയുന്നില്ല. സംഭവങ്ങളെ വേർതിരിച്ചു കാണുന്നില്ല. എല്ലാം വർത്തമാനകാലം മാത്രം ഇത് ഭാവി പ്രവചനത്തിനു ഉപകരിക്കും എന്ന് മനസ്സിലാക്കി തരുന്നു. നിലനിൽപ്പിനെപ്പറ്റി മറ്റൊരു തരത്തിൽ ചിന്തക്കാൻ പ്രേരിപ്പിക്കുന്നതാണ് പുസ്തകം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.