മരുന്നില്ലാതെ ചികിത്സിക്കാം റെക്കിയിലൂടെ

വൈദ്യശാസ്ത്രം മാറിക്കൊണ്ടിരിക്കുകയാണ്. ആധുനിക വൈദ്യശാസ്ത്രത്തിന്‍റെ പിതാവായ പിപ്പോക്രേറ്റസിന്‍റെ അഭിപ്രായത്തിൽ പ്രകൃതിയാണ് രോഗങ്ങളെ ചികിത്സിക്കുന്നത് (ഇറ്റ് ഈസ് ദി നേച്ചർ ഹൂ ക്യുവേഴ്‌സ് ദി ഡിസീസ്). മരുന്നുകളുടെ ദൗത്യം രോഗബാധിത ശരീരഭാഗത്തേക്ക് ജീവോർജ്ജം എത്തിക്കുക എന്നത് മാത്രമാണ്. ശരീരത്തിന് രോഗത്തെ ശമിപ്പിക്കാനുള്ള കഴിവുണ്ട് എന്നാണ് ഇതു വ്യക്തമാക്കുന്നത്.

റെക്കി എന്ന ഔഷധരഹിത ചികിത്സയും ഇത്തരത്തിലാണ് പ്രവർത്തിക്കുന്നത്. മനുഷ്യശരീരത്തിൽ സ്പർശനത്തിലൂടെ ഊർജ്ജം പകർന്ന് രോഗങ്ങൾ ചികിത്സിക്കുന്ന രീതിയാണ് റെക്കി. 1922ൽ ജപ്പാനിലെ ക്യോട്ടോ നഗരത്തിൽ ജീവിച്ചിരുന്ന മികാവു ഉസൂയിയാണ്(18651926) റെക്കി എന്ന ചികിത്സാരീതി വികസിപ്പിച്ചെടുക്കുന്നത്. ഔഷധരഹിത ചികിത്സയായ റെക്കിയിലൂടെ മനുഷ്യശരീരത്തിന്റെ രോഗം ശമിപ്പിക്കുന്നതിനൊപ്പം അവനെ/അവളെ ജീവിതനന്മയിലേക്ക് നയിക്കുക കൂടി ചെയ്യുന്നുണ്ട് ഈ ചികിത്സാ വിധി. ഒരു സംസ്‌ക്കാരത്തിന്‍റെ തന്നെ ഭാഗമായാണ് റെക്കി നിലകൊള്ളുന്നത്.

റെക്കി എന്ന ചികിത്സാ രീതിയെപ്പറ്റി വിശദമായി പ്രതിപാദിക്കുന്ന പുസ്തകമാണ് സീനിയർ റെക്കി മാസ്റ്ററായ ഡോ. വി. ശശിധരൻമേനോൻ എഴുതിയ റെക്കി സ്വയം അനുഷ്ഠിക്കാവുന്ന ഔഷധരഹിത ചികിത്സ എന്ന പുസ്തകം. എന്താണ് റെക്കി, ചികിത്സാരീതികൾ എങ്ങനെയാണ്, റെക്കി പഠിതാവ് അനുഷ്ഠിക്കേണ്ട പ്രധാന കാര്യങ്ങൾ തുടങ്ങിയവ ലളിതമായ ഭാഷാശൈലിയിൽ അവതരിപ്പിച്ചിരിക്കുന്ന പുസ്തകമാണ് റെക്കി സ്വയം അനുഷ്ഠിക്കാവുന്ന ഔഷധരഹിത ചികിത്സ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.