കോട്ടക്കൽ: കെ-ഡിസ്ക്ക് സമഗ്ര ശിക്ഷ കേരളവുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന വൈ.ഐ.പി ശാസ്ത്രപഥം 7.0 സംസ്ഥാന മത്സരത്തിൽ കോട്ടൂർ എ.കെ.എം.എച്ച്.എസ്.എസ് ഹൈസ്കൂൾ വിഭാഗം പത്താം തരം വിദ്യാർഥികൾ ജേതാക്കളായി. സ്ത്രീസുരക്ഷക്ക് ഉപയോഗിക്കാവുന്ന ഉപകരണമാണ് ഷെൻസ റഫീഖ്, എം. ഫാത്തിമ നിയ എന്നിവരടങ്ങിയ ടീം അവതരിപ്പിച്ചത്. വിജയികൾക്ക് 50000 രൂപയുടെ ക്യാഷ് അവാർഡും എസ്.എസ്.എൽ.സി പരീക്ഷക്ക് ഗ്രേസ് മാർക്കും പ്രശസ്തി പത്രവും ലഭിക്കും.
ആക്കപ്പറമ്പ് ഏലംകുളം റഫീഖുൽ അഫ്സലിന്റെയും റസീനയുടെയും മകളാണ് ഷെൻസ. ചെറുകുന്ന് മഞ്ഞക്കണ്ടൻ നൗഷാദിന്റെയും ഫാത്തിമത്തു സുഹ്റയുടെയും മകളാണ് ഫാത്തിമ നിയ. വിജയികൾക്ക് പ്രഫ. കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉപഹാരം നൽകി. പ്രിൻസിപ്പൽ അലി കടവണ്ടി അധ്യക്ഷത വഹിച്ചു. മാനേജർ ഇബ്രാഹിം ഹാജി, പ്രധാനാധ്യാപിക കെ.കെ. സൈബുന്നിസ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.