മെറ്റിൽഡ മൈക്കിൾ
പള്ളുരുത്തി: കാൽനടയായി മലയാറ്റൂർ തീർഥാടനത്തിന്റെ 10 വർഷം തികക്കുകയാണ് പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ - വിദ്യാഭ്യാസ കാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൻ കൂടിയായ മെറ്റിൽഡ മൈക്കിൾ.
2010 മുതലാണ് മെറ്റിൽഡ 60 കി.മീ നടന്ന് മലയാറ്റൂർമല കയറുന്നത്. ഇടവക പള്ളിയായ കുമ്പളങ്ങി സെന്റ് ജോസഫ് പള്ളിയിൽ നിന്നുള്ള ടീമിനോടൊപ്പം തികളാഴ്ച യാത്ര തിരിച്ചു.
ഓശാന ഞായറിന്റെ പിറ്റേ ദിവസമാണ് കാൽനട തീർഥാടന സംഘം കുമ്പളങ്ങിയിൽനിന്ന് യാത്ര ആരംഭിക്കുന്നത്. കുമ്പളങ്ങി നോർത്ത് ഡിവിഷനിലെ ബ്ലോക്ക് മെംബറാണ് മെറ്റിൽഡ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.