പത്തനംതിട്ട: ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് ജില്ല ആസ്ഥാനത്തെത്തുന്ന അയ്യപ്പ ഭക്തർക്ക് എല്ലാവിധ സൗകര്യങ്ങളും ഒരുക്കുമെന്ന് നഗരസഭ അധ്യക്ഷൻ അഡ്വ. ടി. സക്കീർ ഹുസൈൻ പറഞ്ഞു. മണ്ഡലപൂജക്ക് നടതുറക്കുന്നതിന് മുമ്പ് നഗരസഭയുടെ ഇടത്താവളം തുറന്നുകൊടുക്കും.
മണ്ഡല-മകരവിളക്ക് കാലത്ത് ദിവസവും 24 മണിക്കൂറും ഭക്തർക്ക് ഇടത്താവളത്തിൽ അന്നദാനം ലഭ്യമാകും. പൊലീസ് എയ്ഡ് പോസ്റ്റ്, ഹോമിയോ, അലോപ്പതി വിഭാഗങ്ങൾക്ക് പ്രത്യേക കിയോസ്കുകൾ എന്നിവ പ്രവർത്തിക്കും. ഭക്തർക്ക് വിശ്രമിക്കാനും വിരിവെക്കാനും സൗകര്യമുണ്ടാവും. ശബരിമലയുടെ ബേസ് ആശുപത്രിയായ ജനറൽ ആശുപത്രിയിൽ നഗരസഭ ഫണ്ടുപയോഗിച്ച് നവീകരണം പൂർത്തിയായി വരുന്ന പേവാർഡുകളും തീർഥാടനത്തോട് അനുബന്ധിച്ച് തുറന്നുകൊടുക്കും.
നഗരസഭ ആയുർവേദ ആശുപത്രിയിൽ നിർമാണം പൂർത്തിയായ പുതിയ ബ്ലോക്ക് ഏതാനും ദിവസങ്ങൾക്കുള്ളിൽ നാടിന് സമർപ്പിക്കും.ഇതോടൊപ്പം നഗരത്തിലെ ശുചീകരണ പ്രവർത്തനങ്ങൾ കൂടുതൽ ഊർജിതമാക്കുമെന്നും നഗരസഭ അധ്യക്ഷൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.