അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി
Posted On
date_range Updated On
date_range റമദാൻ; അറബ് ലോകത്തിന് അമീറിന്റെ ആശംസ
ദോഹ: വിശുദ്ധ റമദാനെ വരവേൽക്കുന്ന അറബ്-മുസ്ലിം ലോകത്തിനും ലോകമെങ്ങുമുള്ള വിശ്വാസികൾക്കും അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ആശംസ നേർന്നു. ഡെപ്യൂട്ടി അമീർ ശൈഖ് അബ്ദുല്ല ബിൻ ഹമദ് ആൽഥാനി, പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ ആൽഥാനി എന്നിവരും വിവിധ രാഷ്ട്ര നേതാക്കൾക്കും ജനങ്ങൾക്കും റമദാൻ ആശംസ നേർന്നു.റമദാൻ ആരംഭത്തിന്റെ ഭാഗമായി ഉറ്റവരെയും അഭ്യുദയകാംക്ഷികളെയും അമീർ വ്യാഴാഴ്ച സ്വീകരിക്കും. തറാവീഹ് നമസ്കാരാനന്തരം ലുസൈൽ പാലസിലാണ് സ്വീകരിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.