വിദേശ ഉംറ യാത്രികർക്ക് പുതിയ മാർഗനിർദേശം

റിയാദ്: ഉംറ സേവന സ്ഥാപനങ്ങൾക്കും തീർഥാടകർക്കും പുതിയ മാർഗനിർദേശങ്ങളുമായി ഹജ്ജ്, ഉംറ മന്ത്രാലയം. സൗദിക്ക് പുറത്തുനിന്ന് എത്തുന്നവരുമായി ബന്ധപ്പെട്ടാണ് നിർദേശങ്ങൾ. ഉംറ സ്ഥാപനം തീർഥാടകന് നൽകുന്ന പ്രധാന സേവനങ്ങൾ, താമസ സ്ഥലം, സൗദിക്കുള്ളിലെ ഗതാഗതം, ആരോഗ്യ ഇൻഷുറൻസ്, മറ്റ് അടിസ്ഥാന സേവനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട കരാർ വ്യവസ്ഥകൾ റിസർവേഷൻ പ്രോഗ്രാമിൽ ഉണ്ടായിരിക്കണം.

18 വയസ്സിന് താഴെയുള്ളവർക്കൊപ്പം ഒരു കൂട്ടാളിയുണ്ടാകണം. ഉംറ പ്രോഗ്രാമി​ന്റെ ദൈർഘ്യം തീർഥാടകരുടെ സൗദിയിലെ താമസകാലയളവുമായി പൊരുത്തപ്പെടണം. തീർഥാടകൻ നിലകൊള്ളുന്ന രാജ്യത്തെ റെസിഡൻറ്​ പെർമിറ്റിന് 90 ദിവസത്തിൽ കുറയാത്ത കാലാവധി വേണം എന്നിവ പ്രധാന വ്യവസ്ഥകളാണ്.

ഉംറ സേവനസ്ഥാപനങ്ങളെ മൂന്ന് വിഭാഗങ്ങളായി തരംതിരിച്ചിട്ടുണ്ട്. ഉംറ നിർവഹണവുമായി ബന്ധപ്പെട്ട അനുമതി ആരംഭിക്കുന്ന സമയത്തിന് ആറ് മണിക്കൂർ മുമ്പ് തീർഥാടകൻ സൗദിയിൽ പ്രവേശിച്ചിട്ടില്ലെങ്കിൽ പെർമിറ്റ് സ്വയമേവ റദ്ദാവും.

Tags:    
News Summary - New guidance for Umrah pilgrims

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.