????? ???. ????

മൂന്നു മാസം കൊണ്ട് ഒരു ക്ലിക്ക്

ഇത് രമേശ് എസ്. ദാസ്. നല്ലൊരു ചിത്രത്തിനായി എത്രനാള്‍ കാത്തിരിക്കാനും എവിടേക്ക് പോകാനും മടിയില്ലാത്തയാള്‍. ഓരോ ഷോട്ടും ചിത്രമായി മാറുമ്പോള്‍ പുരസ്കാരങ്ങളുടെ പെരുമഴയാണ് രമേശിനെ തേടിയത്തെുന്നത്. മൂന്നു മാസത്തെ പരിശ്രമത്തിനൊടുവില്‍ വാഴക്കൂമ്പില്‍ തേന്‍ നുകരാനത്തെുന്ന വാവലിന്‍െറ ചിത്രം ‘ഇന്‍ സെര്‍ച് ഓഫ് ഹണി (ഒരിറ്റ് തേന്‍ തേടി)’ 26 അവാര്‍ഡുകളാണ് രമേശിന് നേടിക്കൊടുത്തത്. സംസ്ഥാനത്തുനിന്ന് എഫ്.എഫ്.ഐ.പി ഫെലോഷിപ് നേടിയ മൂന്നു പേരില്‍ ഒരാളും കൊല്ലം മരുത്തടി സ്വദേശിയായ രമേശ് ദാസാണ്. ചാര്‍ട്ടേഡ് അക്കൗണ്ടന്‍റായിരുന്ന പിതാവിന്‍റെ ഫോട്ടോഗ്രഫി ഹോബിയാണ് മകനെയും അവിടേക്കെത്തിച്ചത്.

ഒറ്റച്ചിത്രം കൊണ്ട് 26 പുരസ്കാരങ്ങളാണ് രമേശ് എസ്. ദാസ് നേടിയത്
 


1982ലാണ് കാമറയുടെയും ചിത്രങ്ങളുടെയും ലോകം രമേശ് തെരഞ്ഞെടുത്തത്. അഞ്ചു വര്‍ഷത്തിനുള്ളില്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഫോട്ടോഗ്രഫിയുടെ ടോപ് ടെന്‍ നേച്ചര്‍ സൈ്ളഡില്‍ മൂന്നാംസ്ഥാനം. ഇന്ത്യന്‍ ഇന്‍റര്‍നാഷനല്‍ ഫോട്ടോഗ്രഫിക് കൗണ്‍സിലിന്‍റെ എക്സിബിറ്റേഴ്സ് ഗ്രേഡില്‍ നിരവധി തവണ സില്‍വര്‍ ഗ്രേഡും. 1987ലും 1992ലും ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഫോട്ടോഗ്രഫിയുടെ ടു സ്റ്റാര്‍ എക്സിബിറ്റര്‍ ആവുകയും ചെയ്തു. ഫെഡറേഷന്‍െറ ഹു ഈസ് ഹൂ വില്‍ പലതവണ സ്ഥാനംപിടിച്ച ചുരുക്കംപേരില്‍ ഒരാളാണ് രമേശ്.

ഫോട്ടോഗ്രഫിക് സൊസൈറ്റി ഓഫ് ഇന്ത്യ അവാര്‍ഡ്, കാമറ ക്ളബ് ഓഫ് ഇന്ത്യ അവാര്‍ഡ്, ഫോട്ടോഗ്രഫിക് സൊസൈറ്റി ഓഫ് അസല്‍സോള്‍ അവാര്‍ഡ്, ഫാഗ് നിഹാരിക അവാര്‍ഡ്, ലഖ്നോ കാമറ ക്ലബ് അവാര്‍ഡ്, യൂത്ത് ഫോട്ടോഗ്രഫിക് സൊസൈറ്റി ഓഫ് ബാംഗ്ലൂര്‍ അവാര്‍ഡ്... പുരസ്കാരങ്ങളുടെ പട്ടിക നീളുകയാണ്.  മരുത്തടി മണിയന്‍റഴികത്ത് സ്വന്തം വീടിനോടുചേര്‍ന്ന് ‘ദാസ് ഫോട്ടോസ്’ സ്റ്റുഡിയോയും രമേശിന് സ്വന്തമായുണ്ട്. ഭാര്യ ശ്രീലാകുമാരിയും മക്കളായ  ശ്രീറാം രമേശും ശ്രീലക്ഷ്മിയും പ്രകൃതി ചിത്രങ്ങള്‍ പകര്‍ത്തുന്നതില്‍ കൂട്ടായുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.