??????? ?????????????

പക്ഷി നിരീക്ഷണത്തിൽ വേറിട്ട വഴിയുമായി സന്ദീപ്

ഹിമാലയത്തില്‍നിന്നും ദൂരങ്ങള്‍ താണ്ടി പറന്നത്തെുന്ന നാകമോഹന്‍, മഞ്ഞക്കിളി  തുടങ്ങി അനേകം പക്ഷികളുടെ ഇഷ്ട കേന്ദ്രമാണ് കോഴിക്കോട് സരോവരം ബയോ പാര്‍ക്ക്. ഒന്നരവര്‍ഷം മുമ്പ് അവിചാരിതമായി ഇവിടം സന്ദര്‍ശിച്ച സന്ദീപ് കൊല്ലരുകണ്ടി എന്ന യുവാവിന്‍റെ ശ്രദ്ധയില്‍പ്പെട്ടത് അനേകമനേകം പക്ഷികള്‍.

സരോവരത്ത് നിന്ന് സന്ദീപ് പകർത്തിയ ചിത്രം
 

ചൂളനരണ്ട എന്ന പക്ഷിയുടെ ഫോട്ടോ എടുക്കാനായി മാത്രം ഒരു കാമറയും വാങ്ങി. കൂടുതല്‍ നിരീക്ഷിക്കാന്‍ തുടങ്ങിയപ്പോഴാണ്  അനേകായിരം പക്ഷികള്‍ സരോവരത്ത് എത്തുന്നതായി ശ്രദ്ധയില്‍പെട്ടത്. പിന്നെ അതിനായി സമയം നീക്കി വെച്ചു. പുതുതായി എത്തുന്ന പക്ഷികളെ നിരീക്ഷിച്ച് അവയുടെ ഫോട്ടോ എടുത്തു. സരോവരം പാര്‍ക്കിലും അതിനോടു ചേര്‍ന്ന 96 ഏക്കറിലും കഴിഞ്ഞ കുറെ വര്‍ഷങ്ങളായി എത്തുന്ന പക്ഷികളുടെ ഫോട്ടോകള്‍ ധാരാളമായി. അപ്പോഴാണ് ഒരു  പ്രദര്‍ശനം എന്ന ആശയത്തിലേക്ക് എത്തിയതും.

കോഴിക്കോട് ലളിത കലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ നടത്തിയ ഫോട്ടോ പ്രദര്‍ശനം വന്‍ വിജയമായിരുന്നു. കാക്ക മീന്‍ കൊത്തി, പവിഴക്കോഴി, നീലക്കോഴി, മൂങ്ങാക്കോഴി, നീര്‍ക്കാട, പട്ടക്കോഴി, പുള്ളി മീന്‍കൊത്തി, നാടന്‍ താമരക്കോഴി, നാട്ടുകുയില്‍, വെള്ള അരിവാള്‍ കൊക്ക്, തുടങ്ങി സന്ദീപിന്‍റെ കാമറയില്‍ പതിഞ്ഞിട്ടുള്ള 48 ഓളം പക്ഷികളുടെ ഫോട്ടോകളാണ് പ്രദര്‍ശിപ്പിച്ചത്. 20 വര്‍ഷമായി ബില്‍ഡിങ് ഡിസൈനറായി ജോലി നോക്കുകയാണ് സന്ദീപ്. വൈല്‍ഡ് ഫോട്ടോഗ്രഫിയും ചെയ്യുന്നുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.