?????-???????? ???????? ???????????? ??????????? ??????? ???????? ??????

ഇതൊക്കെ സിംപിളല്ലേ

ഏത് വലിയ പാറയും പൊട്ടിക്കാനും പൊടിക്കാനും കഴിയുംവിധം ഖനന മേഖലയില്‍ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുന്ന യന്ത്രവുമായി മടക്കത്താനം തലച്ചിറ റോബിന്‍ ജയിംസ്. ക്വാറികളിലും ക്രഷറുകളിലും നിലവിലുള്ള വിദേശ നിര്‍മിത യന്ത്രങ്ങള്‍ക്ക് പണച്ചെലവും ഇന്ധനച്ചെലവുമുണ്ട്. പരിസ്ഥിതി മലിനീകരണവും ഏറെയാണ്.

എന്നാല്‍, താന്‍ രൂപകല്‍പന ചെയ്ത യന്ത്രം ഇതെല്ലാം കുറക്കുമെന്ന് റോബിന്‍ അവകാശപ്പെടുന്നു. അന്തരീക്ഷത്തിലെ കാര്‍ബണ്‍ തന്മാത്രകളെ വലിച്ചെടുക്കുന്നതോടൊപ്പം യന്ത്രം ഇരിക്കുന്ന സ്ഥലത്തെ അന്തരീക്ഷ താപവും കുറക്കുന്നു. മണിക്കൂറില്‍ എട്ട് ടണ്‍ മണല്‍, മെറ്റല്‍ എന്നിവ ഉല്‍പാദിപ്പിക്കാം. പരിസ്ഥിതി മലിനീകരണവും ശബ്ദ മലിനീകരണവുമില്ല. ജനവാസ മേഖലയില്‍ പ്രവര്‍ത്തിപ്പിക്കുന്നതിനും തടസമില്ല.

ഉപയോഗ ശൂന്യമായ കോണ്‍ക്രീറ്റ് വസ്തുക്കള്‍ ഈ യന്ത്രം ഉപയോഗിച്ച് വീണ്ടും മെറ്റല്‍, മണല്‍ രൂപത്തിലേക്ക് മാറ്റാം. ഇപ്പോള്‍ ഖനന മേഖലയില്‍ പ്രവര്‍ത്തിക്കുന്നത് വന്‍കിടക്കാരാണ്. ഈ യന്ത്രം ചെറിയ യൂനിറ്റുകളാക്കി ഉപയോഗിച്ചാല്‍ അയല്‍ക്കൂട്ടം-കുടുംബശ്രീ യൂനിറ്റുകള്‍ക്കും വ്യവസായം തുടങ്ങാമെന്ന് പത്താം ക്ലാസ് വിദ്യാഭ്യാസമുള്ള റോബിന്‍ പറഞ്ഞു.

ഇതിന്‍റെ നിര്‍മാണത്തിന് വായ്പക്കായി പല ബാങ്കുകളിലും വ്യാവസായിക ഓഫിസുകളിലും കയറിയിട്ടും ആരും സഹായിച്ചില്ല. 38 ലക്ഷം രൂപയോളം ചെലവും എട്ട് വര്‍ഷത്തെ കഠിനാധ്വാനവും ഇതിന്‍െറ പിന്നിലുണ്ട്. പേറ്റന്‍റിന് അപേക്ഷിച്ചിട്ടുണ്ട്. സര്‍ക്കാര്‍ അംഗീകരിച്ചാല്‍ മാത്രമേ ഇതിന്‍റെ സാധ്യതകള്‍ നാടിന് പ്രയോജനപ്പെടുത്താന്‍ സാധിക്കൂവെന്ന് റോബിന്‍ പറഞ്ഞു.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.