ചെറുതോണി: വട്ടപ്പാറയില്‍ ത്രേസ്യക്ക് പ്രായം 90. മക്കളും കൊച്ചു മക്കളുമൊക്കെയായി 100 അംഗങ്ങളുള്ള കുടുംബത്തിന്‍െറ മുത്തശ്ശിക്ക് എല്ലാവരും ഒന്നിച്ചുകൂടിയ ഇത്തവണത്തെ നവതി ആഘോഷം വേറിട്ടതായി. വര്‍ഷങ്ങള്‍ക്ക് മുമ്പ് കടുത്തുരുത്തി കോച്ചേരില്‍ കുടുംബത്തില്‍ നിന്ന് ആന്‍റണിയുടെ ഭാര്യയായി വട്ടപ്പാറ കുടുംബത്തിലെത്തുമ്പോള്‍ നന്നേചെറുപ്പം.
1958ല്‍ ഭര്‍ത്താവിന്‍െറ കൈപിടിച്ച് കയറിവന്നത് ജില്ലാ ആസ്ഥാനത്തെ കൊടുംകാട്ടിലേക്കാണ്. മക്കള്‍ പത്തുപേര്‍, അഞ്ച് ആണും അഞ്ചു പെണ്ണും. മണ്ണിനോടും മലമ്പനിയോടും വന്യമൃഗങ്ങളോടും മല്ലടിച്ച് ഭര്‍ത്താവ് മണ്ണില്‍ പൊന്ന് വിളയിച്ചപ്പോള്‍ ത്രേസ്യ എന്നും തുണയായിനിന്ന് ധൈര്യം പകര്‍ന്നു. ഈ അമ്മച്ചിക്ക് ഓര്‍മയുടെ കാര്യത്തില്‍ മാത്രമല്ല ആരോഗ്യത്തിലും യൗവനമാണ്.
വീട്ടില്‍ നിന്ന് 130 പടികളിറങ്ങി റോഡിലിറങ്ങി പള്ളിയിലെത്താന്‍ അമ്മച്ചിക്ക് ഇപ്പോഴും അധികസമയമൊന്നും വേണ്ട. മൂത്തമകനു പ്രായം 70. മൂന്നാമത്തെ തലമുറയിലെ ബിന്ദുവിന്‍െറ മകള്‍ അന്നാമരിയ വിന്‍സന്‍റിന് പ്രായം മൂന്നു മാസം. നവതിയാഘോഷത്തില്‍ 10 മക്കള്‍, 10 മരുമക്കള്‍, 32 കൊച്ചുമക്കള്‍, 16 കൊച്ചുമരുമക്കള്‍, 32 പേരക്കുട്ടികള്‍ എന്നിവര്‍ ഒത്തുചേര്‍ന്നത് വ്യത്യസ്ത അനുഭവമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.