മൂന്നു തലമുറയിലെ നൂറുകണക്കിന് വിദ്യാര്‍ഥികള്‍ക്ക് വെച്ചുവിളമ്പാനായതിന്‍െറ ചാരിതാര്‍ഥ്യം നുകരുകയാണ് കൊടകര സ്വദേശിനി 71കാരി കാര്‍ത്യായനിയമ്മ. കഴിഞ്ഞ 40 വര്‍ഷത്തിനിടെ മനക്കുളങ്ങര കൃഷ്ണവിലാസം യു.പി സ്കൂളില്‍നിന്ന് പഠിച്ചുപോയവരാരും കാര്‍ത്യായനിയമ്മയെ മറന്നിട്ടുണ്ടാവില്ല. ഒരമ്മയുടെ വാത്സല്യത്തോടെ ഇവര്‍ വിളമ്പിയ ഭക്ഷണം എന്നും പൂര്‍വവിദ്യാര്‍ഥികളുടെ മനസില്‍ അമ്മക്കനിവിന്‍െറ മധുരമാകും. അമ്മൂമ്മയെന്ന് കുട്ടികളും അമ്മയെന്ന് അധ്യാപകരും വിളിക്കുന്ന കാര്‍ത്യായനിയമ്മ 70ാം വയസിലും ചുറുചുറുക്കോടെ ഭക്ഷണം വെച്ചുവിളമ്പുന്നു. ജോലി എന്നതിലുപരി ഭക്ഷണമൊരുക്കുന്നത് ഒരു നിയോഗം പോലെയാണ് ഇവര്‍ കാണുന്നത്. ഭക്ഷണത്തോടൊപ്പം കാര്‍ത്യായനിയമ്മ വിളമ്പിയ നിറഞ്ഞ സ്നേഹവാത്സല്യവും ഇവരെ തലമുറകള്‍ക്ക് പ്രിയങ്കരിയാക്കുന്നു.
പേരക്കുട്ടികളെ സ്കൂളില്‍ കൊണ്ടുവരുന്ന ഇവിടത്തെ പൂര്‍വവിദ്യാര്‍ഥികള്‍ക്ക് ഇപ്പോഴും കാര്‍ത്യായനിയമ്മയെ കാണുമ്പോള്‍ ചെറുപ്പത്തില്‍ അവര്‍ വിളമ്പിയ ഉപ്പുമാവിന്‍െറ രുചി നാവിലൂറും. കാര്‍ത്യായനിയമ്മയുടെ സ്കൂളിനു സമീപത്തുതന്നെ താമസിച്ചിരുന്ന കാര്‍ത്യായനിയുടെ അച്ഛന്‍ കൃഷ്ണക്കുറുപ്പും അമ്മ ലക്ഷ്മിയമ്മയുമായിരുന്നു ആദ്യകാലത്ത് ഈ സ്കൂളിലെ പാചകക്കാര്‍. സ്കൂള്‍ സ്ഥാപകനായ പരമേശ്വരമേനോന്‍ ആദ്യകാലത്ത് മനക്കുളങ്ങരയില്‍ വഴിയമ്പലം തുറന്ന് യാത്രക്കാര്‍ക്ക് ദാഹമകറ്റാനായി സംഭാരം നല്‍കിയിരുന്നു. കൃഷ്ണക്കുറുപ്പിനെയാണ് ഇതിനായി നിയോഗിച്ചിരുന്നത്. 1948ല്‍ സ്കൂള്‍ ആരംഭിച്ചപ്പോള്‍ സംഭാരവിതരണം വിദ്യാര്‍ഥികള്‍ക്ക് മാത്രമാക്കി പരിമിതപ്പെടുത്തി. സ്കൂളില്‍ കുട്ടികള്‍ക്ക് ഉപ്പുമാവും പാലും നല്‍കാന്‍ ആരംഭിച്ചതോടെ കൃഷ്ണക്കുറുപ്പും ഭാര്യ ലക്ഷ്മിയമ്മയും ഇവിടത്തെ പാചകപ്പുരയുടെ ചുമതലക്കാരായി. പ്രൈമറി ക്ളാസില്‍ പഠിപ്പു നിര്‍ത്തിയപ്പോള്‍ കാര്‍ത്യായനി സ്കൂളിലത്തെി അച്ഛനമ്മമാരെ പാചകത്തില്‍ സഹായിക്കാന്‍ തുടങ്ങി. അച്ഛന്‍ മരിക്കുകയും അമ്മ ലക്ഷ്മിയമ്മക്ക് വയ്യാതാവുകയും ചെയ്തതോടെ പാചകച്ചുമതല കാര്‍ത്യായനിക്ക് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.