കലക്ക് അതിരുകളില്ല. കല ഏതായാലും അതില്‍ നിന്നുള്ള ഊര്‍ജം കലാകാരിയെ/കലാകാരനെ പൂര്‍ണതയിലേക്ക് എത്തിക്കുന്നു. ചിത്രകലയെ സ്നേഹിച്ച ഒരു വീട്ടമ്മയാണ് ഇവിടെ കലയുടെ പൂര്‍ണതയിലേക്ക് എത്തിനില്‍ക്കുന്നത്.
കളിമണ്ണിലും മുളയിലും സാരിത്തുമ്പിലും നിറങ്ങള്‍ ചാലിച്ച കവിത വിരിയിക്കുകയാണ് സനം ഫിറോസ് എന്ന വീട്ടമ്മ. കാന്‍വാസിലും സാരിയിലും മുളയിലും കളിമണ്‍പാത്രങ്ങളിലുമൊക്കെയായി ഈ വീട്ടമ്മയുടെ നിറകൂട്ടുകളില്‍ നിന്നു വാര്‍ന്നുവീണത് കേരള മ്യൂറല്‍ കലാസൃഷ്ടികളാണ്. കാന്‍വാസിനു പുറമെ, വസ്ത്രങ്ങളിലും കളിമണ്‍ പാത്രങ്ങളിലും മുളയിലും അക്രിലിക്കില്‍ ചെയ്ത മ്യൂറല്‍ പെയിന്‍്റിങ്ങുകള്‍ക്ക് വിപണന സാധ്യതകൂടി കണ്ടത്തൊനായതിന്‍്റെ സന്തോഷത്തിലാണ് സനം.
ട്രെന്‍ഡുകളും ഇഷ്ടങ്ങളും മാറികൊണ്ടിരിക്കുന്ന സമൂഹത്തില്‍ പെയിന്‍്റിങ്ങുകള്‍ക്ക് പ്രിയമേറി വരുകയാണ്. തിരഞ്ഞെടുക്കുന്ന വസ്ത്രത്തില്‍ വ്യത്യസ്തത ആഗ്രഹിക്കുന്നവര്‍ക്ക് കേരള മ്യൂറല്‍ ചെയ്ത സാരി, കുര്‍ത്തീസ്, ദുപ്പട്ട, ചുരിദാര്‍ മെറ്റീരിയലുകള്‍ എന്നിവ ഒരുക്കി നല്‍കാനും സനം തയാറാണ്. തുണിയിലും, കളിമണ്‍പാത്രത്തിലും മുളയിലുമെല്ലാം അക്രിലിക്ക് നിറങ്ങള്‍ ഉപയോഗിച്ചാണ് പെയിന്‍്റ് ചെയ്യുന്നത്.
മ്യൂറല്‍ പെയിന്‍്റ് ഏറ്റവും കൂടുതല്‍ നന്നാവുന്നതും എളുപ്പത്തില്‍ ചെയ്യാന്‍ കഴിയുന്നതും കേരളസാരിയിലാണ്. കേരളത്തിന്‍്റെ തനതായ ശൈലിയിലുള്ള ഇത്തരം സാരിയില്‍ മ്യൂറല്‍ചിത്രങ്ങള്‍ കൂടി ചെയ്തെടുക്കുമ്പോള്‍ അവക്ക് പാരമ്പര്യത്തോട് ചേര്‍ന്നു നില്‍ക്കുന്ന അസീമമായ മനോഹാരിത വരുന്നു. ആവശ്യക്കാരന്‍്റെ താത്പര്യത്തിനനുസരിച്ചാണ് മെറ്റീരിയല്‍ തെരഞ്ഞെടുക്കുന്നത്. വസ്ത്രങ്ങളില്‍ ചെയ്യാറുള്ളത് ചുമര്‍ചിത്രശൈലിയിലുള്ള രൂപങ്ങളാണ്. കേരള മ്യൂറല്‍ പെയിന്‍്റിംങ് മാത്രമാണ് ചെയ്യുന്നത്. ഉത്തരേന്ത്യയിലേത് വേറൊരു രീതിയാണ്. വളരെ സൂക്ഷ്മതയോടെ ചെയ്യേണ്ട ജോലിയായതിനാല്‍ സാരിയുടെ മുന്താണിയില്‍ ശരാശരി വലിപ്പമുള്ള ഒരു ചിത്രമുള്‍പ്പെടെ മ്യൂറല്‍ ചെയ്തെടുക്കാന്‍ രണ്ടാഴ്ചയോളം സമയമെടുക്കും സനം തന്‍്റെ കലയെ കുറിച്ച് വാചാലയായി.
ഉപയോഗിക്കുന്ന തുണി, നിറങ്ങള്‍ എന്നിവയ്ക്കനുസരിച്ചാണ് വില നിശ്ചയിക്കുന്നത്. എല്ലാത്തരം നിറങ്ങളും മ്യൂറല്‍ പെയിന്‍റ്റിംഗിന് ഉപയോഗിക്കില്ല. ഓറഞ്ചും പച്ചയുമാണ് മ്യൂറലിന്‍്റെ അടിസ്ഥാന നിറങ്ങള്‍. എന്നാല്‍ തുണിയിലും മറ്റും ചെയ്യുമ്പോള്‍ വൈവിധ്യത്തിനായി എല്ലാ നിറങ്ങളും ഉപയോഗിക്കുന്നുണ്ട്. 1500 രൂപമുതല്‍ 8000 രൂപവരെ വിലയുള്ള മ്യൂറല്‍ സാരികള്‍ ചെയ്യാറുണ്ട്.ഓണം, വിഷു പോലുള്ള ഫെസ്റ്റിവല്‍ സീസണുകളില്‍ സാരികള്‍ക്ക് നല്ല ഡിമാന്‍്റാണ്.
മുളയില്‍ ചെയ്തെടുക്കുന്ന പെയിന്‍്റിനും കളിമണ്‍പാത്രത്തില്‍ ചെയ്യുന്നതിനുമാണ് കൂടുതല്‍ ഡിമാന്‍്റ്. വീടിന്‍്റെ അകത്തളങ്ങളും മുറികളും അലങ്കരിക്കുന്നതിനും പ്രിയപ്പെട്ടവര്‍ക്ക് സമ്മാനം നല്‍കുന്നതിനുമെല്ലാമായി നിരവധി പേര്‍ സമീപിക്കാറുണ്ട്. വെബ്സൈറ്റിലും മറ്റും കണ്ട് ഇഷ്ടപ്പെടുന്ന പ്രവാസികള്‍ക്കു വേണ്ടി കളിമണ്‍പാത്രത്തിലും മുളയിലും ചെയ്ത പെയിന്‍്റിങ്ങുകള്‍ കൊടുത്തയക്കാറുണ്ട്. ഒരു വിനോദമാണെങ്കിലും വരച്ച ചിത്രങ്ങള്‍ വിറ്റഴിയുമ്പോള്‍ അത് സാമ്പത്തിക നേട്ടം തന്നെയാണ്. വീട്ടിലിരുന്നുകൊണ്ടു തന്നെ സ്ഥിരമായ ഒരു വരുമാനം നേടാനും കഴിയുന്നുണ്ട്. ചിത്രകലയില്‍ അതിയായ താല്‍പര്യമുള്ളതുകൊണ്ട് ചെയ്യുന്നത് ഒരു പണിയായി തോന്നാറില്ല. ചിത്രങ്ങള്‍ എത്രനേരമെടുത്ത് എത്രത്തോളം വരച്ചാലും മനസിന് സംതൃപ്തിയാണ്.
മ്യൂറലിനു പുറമെ കളിമണ്‍ പാത്രങ്ങളില്‍ മുഗള്‍ പെയിന്‍്റിങ്ങും ചെയ്യാറുണ്ട്. വള്ളികളും പൂക്കളും മറ്റുമായ മുഗള്‍ ഡിസൈന്‍ മ്യൂറലില്‍ നിന്ന് അല്‍പം വ്യത്യസ്തമാണ്. മുളയിലും മുഗള്‍ ഡിസൈന്‍ ഏറെ നന്നാവും. മ്യൂറലായും മുഗള്‍ പെയിന്‍്റിങ് ആയാലും കളിമണ്‍ പാത്രത്തില്‍ ചെയ്യുന്നതിനാണ് കൂടുതല്‍ സമയമെടുക്കുക. സനം പറയുന്നു.
കോഴിക്കോട് കൂമ്പാറ രാജേന്ദ്ര നഴ്സിങ് ഹോമിന് സമീപമുള്ള വീട്ടില്‍ വെച്ച് കുറച്ചു സ്ത്രീകള്‍ക്ക് സാരിയില്‍ മ്യൂറല്‍ പെയിന്‍്റിംങ് പഠിപ്പിക്കുന്നുണ്ട്. അത് ഓര്‍ഡര്‍ അനുസരിച്ച് വില്‍പന നടത്താനും സഹായകമാകുന്നുണ്ട്. എക്സിബിഷന്‍ വഴിയാണ് കൂടുതലായും പെയിന്‍്റിങ്ങുകളും സാരികളും വിറ്റഴിക്കുന്നത്. ഫെയ്സ് ബുക്കില്‍ മ്യൂറല്‍ഇന്ത്യ എന്ന പേരില്‍ ഒരു പേജ് ഉണ്ടാക്കിയിട്ടുണ്ട്. ഉല്‍പന്നങ്ങളുടെ പ്രൊമോഷന്‍ നടത്തുന്നത് ഫെയ്സ് ബുക്ക് പേജിലൂടെയാണ്. കേരള മ്യുറല്‍ ഡോട്ട് ഇന്‍ എന്ന വെബ്സൈറ്റ് വഴിയും സനം തന്‍്റെ ചിത്രകലയെ താല്‍പര്യമുള്ളവരിലേക്ക് എത്തിക്കുന്നു. പുതു വിപണിയും സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകളുടെ സാധ്യതകളുമെല്ലാം ഈ വീട്ടമ്മ തന്‍്റെ കഴിവിനെ പരിപോഷിപ്പിക്കാനും അതിലൂടെ വരുമാനം കണ്ടത്തൊനും ഉപയോഗിക്കുന്നു.
ചിത്രകാരിയായ സനം ചേവരമ്പലത്തെ സതീഷ് എന്ന കലാകാരനില്‍ നിന്നാണ് കേരളാമ്യൂറല്‍ പഠിച്ചത്. സ്വദേശമായ കോഴിക്കോട് ഉള്‍പ്പെടെ നിരവധി എക്സിബിഷനുകള്‍ സംഘടിപ്പിച്ചു. ഇന്ത്യയില്‍ എവിടെയും സര്‍ക്കാര്‍ റിബേറ്റോടെ സാധനങ്ങള്‍ വിറ്റഴിക്കാനും കേന്ദ്ര ഗവമെന്‍്റിന്‍്റെ അംഗീകാരവും സനം നേടി. എല്ലാറ്റിനും പരസ്യമേഖലയില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവ് ഫിറോസ്ഖാന്‍്റെയും മക്കളായ സനോഫറിന്‍്റെയും ഫര്‍ദീനിന്‍്റെയും പ്രോല്‍സാഹനം സനത്തിനുണ്ട്. വീട്ടമ്മമാര്‍ക്ക് കുട്ടികളെ നോക്കാനല്ലാതെ മറ്റൊന്നിനും നേരമില്ളെന്ന വാദത്തെ പൊളിച്ചെഴുതുകയാണ് സനം ഫിറോസ് എന്ന ഈ ചിത്രകലാകാരി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.