പിഞ്ചു വിരലുകളില്‍ അക്ഷരമുറയ്ക്കും മുമ്പ് അവള്‍ പെന്‍സിലെടുത്തു. നക്ഷത്രക്കണ്ണുകളില്‍ തെളിയുന്ന കാഴ്ചകള്‍ കോറിയിടാന്‍. കാര്‍ട്ടൂണ്‍ ചാനലുകള്‍ കണ്ടിരുന്ന് പൊട്ടിച്ചിരിക്കുന്ന പ്രായത്തില്‍ അവള്‍ തിരുവനന്തപുരത്തെ ഫ്ളാറ്റിലിരുന്ന് പച്ചപ്പിനെ സ്വപ്നം കണ്ടു. അവളുടെ ഭാവനയില്‍ തെളിയുന്ന ചിത്രങ്ങള്‍, സ്വപ്നത്തില്‍ അവള്‍ ജീവിക്കാനാഗ്രഹിക്കുന്ന സ്ഥലങ്ങള്‍.. എല്ലാം കാന്‍വാസില്‍ പകര്‍ത്തി. ഇവള്‍ സേറ. പത്തനംതിട്ട സ്വദേശി ബിന്നി. പി. ജോസഫിന്‍്റേയും റാണി.ജെ.ബിന്നിയുടെയും ഏകമകള്‍. പതിനൊന്നു വയസ്സുകാരി സേറ മറിയം ബിന്നി.
കൊച്ചുസേറ രണ്ടു വയസ്സു മുതല്‍ വരയ്ക്കാന്‍ തുടങ്ങി. പിന്നെ അവളുടെ വരകള്‍ക്ക് നിറം പകരാനും. തന്‍്റെ യാത്രകളില്‍ കണ്ട കാഴ്ചകള്‍, ടീച്ചറുടെ വീട്ടില്‍ പോയപ്പോള്‍ കണ്ട അരുവി എന്നിങ്ങനെ അവളുടെ മനസില്‍ കുരുങ്ങി നിന്നവയെല്ലാം സേറ പകര്‍ത്തി തുടങ്ങി. ഇവക്കുപുറമെ പ്രകൃതിദുരന്ത ദൃശ്യങ്ങള്‍ക്കും സേറയുടെ ബ്രഷിലൂടെ നിറം പകര്‍ന്നു.
കടല്‍, മഴ, കാട് തുടങ്ങിയവയുടെ മനോഹാരിത ചായങ്ങളില്‍ കലര്‍ത്തി കാന്‍വാസില്‍ ഇവള്‍ വിരിയിച്ചത് 350 ലേറെ ദൃശ്യങ്ങള്‍.
മുളം കാട്ടില്‍ നില്‍ക്കുന്ന കാട്ടാന കൂട്ടം, മരച്ചുവട്ടില്‍ വിശ്രമിക്കുന്ന കുതിരകള്‍, അരുവിയില്‍ നിന്ന് വെള്ളം കുടിക്കുന്ന മാന്‍കുട്ടി, മരത്തിലിരിക്കു തത്തകള്‍, നീല നിലാവുള്ള രാത്രി തുടങ്ങി പ്രകൃതിയുടെ കുളിര്‍മയുള്ള ഇരുപത്തിയൊന്ന് ചിത്രങ്ങളാണ് സേറ മറിയമെന്ന പതിനൊന്നുകാരിയുടെ ‘മഴത്തുള്ളികള്‍’ എന്ന പതിനൊന്നാമത് ചിത്രപ്രദര്‍ശനത്തിലുണ്ടായിരുന്നത്. കോഴിക്കോട് ലളിത കലാ അക്കാദമി ആര്‍ട്ട് ഗാലറിയാണ് സേറയുടെ ചിത്രപ്രദര്‍ശനത്തിന് വേദിയായത്.
തിരുവനന്തപുരത്ത് ആറ് പ്രദര്‍ശനങ്ങളും, കൊല്ലം, ചെന്നൈ, എറണാകുളം, പത്തനംതിട്ട എന്നിവിടങ്ങളിലും നടത്തിയ പ്രദര്‍ശനങ്ങള്‍ക്കു ശേഷമാണ് സേറ തന്‍്റെ ചിത്രങ്ങളുമായി കോഴിക്കോട്ട് എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.