ഗാന്ധിനഗർ: ആശുപത്രിയിൽനിന്ന് വീട്ടിലേക്ക് മടങ്ങാൻ ആംബുലൻസിന് പണമില്ലാതിരുന്ന കാഴ്ചപരിമിതിയുള്ള കുടുംബത്തിന് തുണയായി നവജീവൻ. പരിപ്പ് രാമനിവാസിൽ അജയ്കുമാർ-ജാൻസി ദമ്പതികളുടെ മകൻ അഭിഷേക് അലമാര ദേഹത്തുവീണ് ഗുരുതര പരിക്കേറ്റ് മെഡിക്കൽ കോളജ് അസ്ഥിരോഗ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.
അജയ്കുമാറും ജാൻസിയും ഇവരുടെ രണ്ട് മക്കളും അജയ് കുമാറിന്റെ പിതാവ് രാമകൃഷ്ണപിള്ളയും കാഴ്ച പരിമിതിയുള്ളവരാണ്. അജയ് കുമാറും പിതാവും ലോട്ടറി വിറ്റാണ് കുടുംബം പുലർത്തിയിരുന്നത്. ആറ് അംഗങ്ങളുള്ള വീട്ടിൽ അജയ്കുമാറിന്റെ മാതാവ് വനജക്ക് മാത്രമേ കാഴ്ച ശക്തിയുള്ളൂ. ഇവരുടെ അവസ്ഥ അറിഞ്ഞ നവജീവൻ ട്രസ്റ്റി തോമസ് ഒരു മാസത്തേക്കുള്ള അരിയും പലവ്യഞ്ജനങ്ങളുമായി ആംബുലൻസിൽ ഈ കുടുംബത്തെ വീട്ടിലെത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.