സർക്കാർ സർവിസിൽനിന്ന് വിരമിച്ച് വീട്ടിലെത്തിയ ശിവകുമാറിന് ആദരമായി ശിഷ്യർ വീട്ടുമുറ്റത്ത് കോൽക്കളി കളിക്കുന്നു
പയ്യന്നൂർ: സർക്കാർ സർവിസിൽ നിന്ന് വിരമിച്ച കോൽക്കളി ഗുരുക്കൾക്ക് കോൽക്കളി കളിച്ച് ആദരമൊരുക്കി ശിഷ്യർ. പയ്യന്നൂരിലെ കല-സാംസ്കാരിക- സാമൂഹിക മേഖലകളിൽ നിറഞ്ഞുനിൽക്കുന്ന കെ. ശിവകുമാർ 30 വർഷത്തെ ഔദ്യോഗിക ജീവിതത്തിനുശേഷം വിരമിച്ചു.
1993ൽ കേരള പൊലീസിലും തുടർന്ന് വിദ്യാഭ്യാസ വകുപ്പിലും സേവനം നടത്തിയ ശിവകുമാർ 26 വർഷമായി മൃഗസംരക്ഷണ വകുപ്പിൽ അസിസ്റ്റന്റ് ഫീൽഡ് ഓഫിസറായി ജോലി ചെയ്തു വരികയാണ്. പയ്യന്നൂർ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി, ദൃശ്യ ഫൈൻ ആർട്സ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചുവരുന്നു.
പയ്യന്നൂരിന്റെ കലയായ കോൽക്കളിയിൽ മെഗാ കോൽക്കളി, വനിത കോൽക്കളി, ചരടുകുത്തി കോൽക്കളി തുടങ്ങിയ മേഖലകളിൽ പുതിയ പരീക്ഷണങ്ങൾ നടത്തുകയും പുരസ്കാരം നേടുകയും ചെയ്ത കോൽക്കളി ഗുരുക്കൾ കൂടിയാണ് ശിവകുമാർ. കോൽക്കളി രംഗത്തെ സംഭാവനക്ക് കേരള ഫോക് ലോർ അക്കാദമി പുരസ്കാരം നൽകി ആദരിച്ചിരുന്നു.
ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ച് സഹപ്രവർത്തകർക്കും സുഹൃത്തുക്കൾക്കുമൊപ്പം വീട്ടിലെത്തിയ ശിവകുമാറിന് ആദരമൊരുക്കി ശിഷ്യന്മാർ വീട്ടുമുറ്റത്ത് കോൽക്കളി അവതരിപ്പിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.