പരിപ്പ് പ്രഥമനും നെയ്പ്പായസവും

പരിപ്പ് പ്രഥമന്‍

ചേരുവകള്‍:

  • പരിപ്പ് -അര കിലോ
  • ശര്‍ക്കര -1 കിലോ
  • തേങ്ങ -5 എണ്ണം
  • നെയ്യ് -200 ഗ്രാം
  • അണ്ടിപ്പരിപ്പ് -50 ഗ്രാം
  • ഗ്രാമ്പൂ, ഏലക്കായ, ജീരകം -10 ഗ്രാം വീതം
  • മുന്തിരി -50 ഗ്രാം
  • ഉപ്പ് -പാകത്തിന്

തയാറാക്കുന്ന വിധം:
അടുപ്പത്തുവെച്ച ഉരുളിയില്‍ ഒരു ലിറ്റര്‍ വെള്ളമൊഴിച്ച് പരിപ്പ് വേവിക്കുക. പരിപ്പ് വെന്ത് വെള്ളം വറ്റുന്നതോടെ ശര്‍ക്കരയും നൂറു ഗ്രാം നെയ്യും ചേര്‍ത്തിളക്കി വരട്ടണം. വെള്ളം വറ്റുമ്പോള്‍ നാളികേരത്തിന്‍െറ മൂന്നാംപാല്‍ ചേര്‍ത്തിളക്കുക. വറ്റുമ്പോള്‍ രണ്ടാംപാല്‍ ചേര്‍ത്തിളക്കുക. കുറുകി വരുമ്പോള്‍ ഒന്നാംപാല്‍ ചേര്‍ത്തിളക്കി വാങ്ങിവെക്കുക. ചീനച്ചട്ടിയില്‍ 100 ഗ്രാം നെയ്യൊഴിച്ച് അതില്‍ മുന്തിരി, അണ്ടിപ്പരിപ്പ്, പൊടിച്ച ചുക്ക്, ഗ്രാമ്പു, നല്ല ജീരകം, ഏലക്കായ എന്നിവ പൊടിച്ച് ചേര്‍ത്തിളക്കിയ ശേഷം ഉപയോഗിക്കാവുന്നതാണ്.

നെയ്പ്പായസം

ചേരുവകള്‍:

  • നെയ്യ് -150 ഗ്രാം
  • ഉണക്കലരി -അര കിലോ
  • ശര്‍ക്കര -1 കിലോ
  • കൊട്ടത്തേങ്ങ -ഒരു മുറി
  • അണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി -50 ഗ്രാം വീതം
  •  ഉപ്പ് -പാകത്തിന്

തയാറാക്കുന്ന വിധം:
ഉരുളിയില്‍ വെള്ളം തിളപ്പിച്ച് അരി കഴുകിയിടുക. വെന്തുകഴിഞ്ഞാല്‍ ശര്‍ക്കരയും നെയ്യും ചേര്‍ത്തിളക്കണം. അത് നന്നായി വരട്ടിയ ശേഷം ചെറുകഷണങ്ങളാക്കി അരിഞ്ഞ കൊട്ടത്തേങ്ങ ഇളക്കി യോജിപ്പിക്കുക. അടുപ്പത്തു നിന്ന് ഇറക്കിയ ശേഷം നെയ്യില്‍ വറുത്തെടുത്ത അണ്ടിപ്പരിപ്പും മുന്തിരിയും ചേര്‍ത്ത് ഉപ്പുംകൂടി ഉപയോഗിക്കാവുന്നതാണ്.

പഴം പ്രഥമന്‍

ചേരുവകള്‍:

  • ഏത്തപ്പഴം പഴുത്തത് -1 കിലോ
  • ശര്‍ക്കര -അര കിലോ
  • നെയ്യ് -2 ടേ. സ്പൂണ്‍
  • കൊട്ടത്തേങ്ങ ചെറിയ കഷണങ്ങളാക്കിയത് -50 ഗ്രാം
  • തേങ്ങ -2 എണ്ണം (ഒന്നാംപാലും രണ്ടാംപാലും എടുക്കാന്‍ വേണ്ടത്)

തയാറാക്കുന്നവിധം:
ഏത്തപ്പഴം ചെറുകഷണങ്ങളാക്കി ശര്‍ക്കര ചേര്‍ത്ത് നന്നായി ഇളക്കുക. നെയ്യും ചേര്‍ത്തിളക്കുക. നന്നായി കുറുകുമ്പോള്‍ രണ്ടാംപാല്‍ ചേര്‍ത്തു വറ്റിക്കുക. അടുപ്പില്‍ നിന്ന് ഇറക്കി ഒന്നാം പാലൊഴിച്ച് ഇളക്കുക. തുടര്‍ന്ന് ഉണക്കത്തേങ്ങ കഷണങ്ങളാക്കിയത് നെയ്യില്‍ മൂപ്പിച്ച് പായസത്തില്‍ ചേര്‍ത്തിളക്കിയ ശേഷം ഉപയോഗിക്കാവുന്നതാണ്.

തയാറാക്കിയത്: മുനീറ തിരുത്തിയാട്

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.