പത്ത് കിലോമീറ്റർ കുന്നുകയറി ആദിവാസി ഗ്രാമങ്ങളിൽ വൈദ്യപരിശോധനയുമായി ആരോഗ്യ പ്രവർത്തകർ

റായ്പൂർ (ചത്തീസ്ഗഢ്): മലകളും ചെങ്കുത്തായ പ്രദേശങ്ങളും കയറിയാലാണ് ബൽറാംപുർ ജില്ലയിലെ ആദിവാസി മേഖലയായ ജൽവാസ ഗ്രാമത്തിലെത്തുക. ജില്ലാതല ആരോഗ്യ ക്യാമ്പുകൾ തുറന്ന ശേഷം ദിവസവും ഇതുവഴി പത്തുകിലോമീറ്ററോളം നടന്ന് വൈദ്യപരിശോധന നടത്തി മാതൃകയാകുകയാണ് വനിത ആരോഗ്യ പ്രവർത്തകർ.



കാടിനുള്ളിലാണ് ജൽവാസ ഗ്രാമം. ഇവിടെ പ്രത്യേക പിന്നാക്ക വിഭാഗക്കാരുൾപ്പെടെ 28 കുടുംബങ്ങളുണ്ട്.

ആരോഗ്യവകുപ്പും വനിത-ശിശു വികസന വകുപ്പും ചേർന്ന് നടത്തുന്ന ക്യാമ്പിൽ സംഘത്തെ നയിക്കുന്നത് സാബ ആരോഗ്യ സെന്‍ററിലെ എ.എൻ.എമ്മുമാരായ ഹൽമി തർക്കിയും സുചിത സിങ്ങുമാണ്. ''കാട്ടിലൂടെയുള്ള യാത്ര ചിലപ്പോൾ ബുദ്ധിമുട്ടാണ്. ഈ കാട് കയറിയിറങ്ങിയാണ് ക്യാമ്പ് മുമ്പോട്ടുകൊണ്ടുപോകുന്നത്'' ഹൽമി തർക്കി പറയുന്നു.

Tags:    
News Summary - Women Health Workers In Chhattisgarh Walk 10 Km To Conduct Check-ups In Tribal Village

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.