ഹെയർക്ലിപ്പ് ശേഖരത്തിൽ ഗിന്നസ് റെക്കോർഡ് നേട്ടത്തിൽ ലേഖ രാധാകൃഷ്ണൻ

തിരുവനന്തപുരം: ഹെയർക്ലിപ്പ് ശേഖരത്തിൽ ഗിന്നസ് റെക്കോർഡുമായി ഉദ്യോഗസ്ഥ. തിരുവനന്തപുരം ഇടപ്പഴിഞ്ഞി സി.എസ്.എം നഗർ സ്വദേശിനി ലേഖ രാധാകൃഷ്ണനാണ് സ്വന്തം കൈയ്യാൽ നിർമിച്ച ഹെയർക്ലിപ്പ് ശേഖരവുമായി ഗിന്നസ് റെക്കോർഡ് നേടിയത്.

2023 ൽ ഡൽഹി സ്വദേശിനി അലീന ഗുപ്ത സ്ഥാപിച്ച 1124 ഹെയർക്ലിപ്പുകളുടെ റെക്കോർഡ് ആണ് ലേഖ 1535 എണ്ണമാക്കി ഉയർത്തി മറികടന്നത്. രണ്ടു വർഷം കൊണ്ടാണ് ലേഖ രണ്ടായിരത്തിലധികം ഹെയർ ക്ലിപ്പുകൾ നിർമിച്ചത്. ഗിന്നസിന്റെ കർശന നിബന്ധനകൾ മൂലം 1535 എണ്ണം മാത്രമാണ് അവർ സ്വീകരിച്ചത്.

2024 ഒക്ടോബർ 26 ന് തിരുവനന്തപുരം എസ്.പി ഗ്രാൻഡ് ഡേയ്‌സ് ഹോട്ടൽ ഹാളിൽ നടത്തിയ പ്രദർശനത്തിൽ ഗിന്നസ് സുനിൽ ജോസഫ് മുഖ്യ നിരീക്ഷകനും മറ്റ് മൂന്ന് ഉദ്യോഗസ്ഥരും ക്യാമറമാൻ എം. അനീഷ് എന്നിവർ നിരീക്ഷകരും ആയിരുന്നു.

പാഴ്വ്സ്തുക്കളിൽ നിന്നും മത്സ്യാവശിഷ്ടങ്ങളിൽ നിന്നും മൂല്യവർധിത കരകൗശല ഉത്പന്നങ്ങൾ നിർമിക്കുന്നത് ഹോബി ആക്കിയ ലേഖ അഞ്ഞൂറിൽപരം വിവിധ തരം ഉത്പന്നങ്ങൾ തയ്യാറാക്കിയതിന് യു.ആർ.എഫ് റെക്കോർഡ് സ്വന്തമാക്കിയിട്ടുണ്ട്. കൂടാതെ സംസ്ഥാന കരകൗശല അവാർഡ്, ഈസ്റ്റേൺ ഭൂമിക ഐക്കണിക്ക് അവാർഡ്, ഹിന്ദുസ്ഥാൻ ലാറ്റക്സ് അവാർഡ് തുടങ്ങി നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്.

പൊതുമേഖല സ്ഥാപനമായ ട്രാക്കോ കേബിൾ കമ്പനിയിൽ നിന്ന് സീനിയർ മാനേജർ ആയി വിരമിച്ച ലേഖ ഇപ്പോൾ ലൈസൺ ഓഫിസറായി ജോലി ചെയ്യുന്നു. ഭർത്താവ് ഇടപ്പഴിഞ്ഞി രാധാകൃഷ്ണൻ വ്യവസായ വകുപ്പ് മുൻ ഡെപ്യൂട്ടി ഡയറക്ടരും മാധ്യമപ്രവർത്തകനുമായിരുന്നു.

Tags:    
News Summary - Lekha Radhakrishnan sets Guinness World Record for hair clip collection

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.