പാർട്ടി വെയറായി ധരിക്കാൻകഴിയുന്ന കുർത്തിയോ ഗൗണോ ലഹങ്കയോ എന്തുമാകട്ടെ, കൈകൊണ്ട് എളുപ്പം തയാറാക്കാവുന്ന ഫ്ലവർ ബീഡ് ഡിസൈൻ പരിചയപ്പെടാം. അൽപം ഗ്യാപ് ഇട്ടശേഷം ഇത്തരം ഫ്ലവേഴ്സ് ചെയ്യുന്നതിലൂടെ പാർട്ടി വെയർ ലുക്ക്‌ എളുപ്പം നേടാൻ സാധിക്കും.


ഒഴിഞ്ഞ ഭാഗങ്ങളുടെ വിടവ് നികത്താൻ ഇടക്കിടെ അലങ്കാര തൊങ്ങലുകള്‍ (sequin) കൊടുക്കുന്നത് നല്ലതായിരിക്കും. കൈകൊണ്ട് എളുപ്പം തയാറാക്കാവുന്ന ഡിസൈൻ ആയതുകൊണ്ടുതന്നെ വരച്ചുതയാറാക്കാനോ ഡിസൈൻ ചെയ്യുന്നതിനോ സമയം ഒട്ടും ചെലവാക്കേണ്ടതില്ല.

Step 1: ആവശ്യമുള്ള സാധനങ്ങൾ- കട്ട്‌ ബീഡ്‌സ്, ട്യൂബ് ബീഡ്‌സ്, ക്രിസ്റ്റൽ ബീഡ്‌സ്, അലങ്കാര തൊങ്ങലുകള്‍ (sequins)


Step 2: കോയിൻ സൈസിൽ ഒരു വൃത്തം മാർക് ചെയ്യുക


Step3: ഒരു ക്രിസ്റ്റൽ ബീഡ് വൃത്തത്തിന്റെ നടുഭാഗത്തു പിടിപ്പിക്കുക


Step 4: നടുവിലെ ബീഡ്‌സ് നു ചുറ്റും ബീഡ്‌സ് വരുന്ന തരത്തിൽ ഫിക്സ് ചെയ്യാൻ ക്രിസ്റ്റൽ ബീഡ്‌സ് കോർക്കുക


Step5:ബീഡ്‌സ് പഠിപ്പിച്ച ശേഷം ഉള്ളത്


Step 6:petal ഭാഗത്തിന്നു വേണ്ടി കട്ട്‌ ബീഡ്‌സ് ചിത്രത്തിൽ കാണുന്ന പോലെ കോർക്കുക


Step 7:ഒരു ഇതൾ ഉണ്ടാവാൻ 2 സ്റ്റിച്ചിന്റെ ഒരു പെയർ ആണ് ചെയ്യേണ്ടത്. അതിന് വേണ്ടി ചിത്രത്തിൽ കാണുന്ന ഭാഗത്തു നൂൽ വരുത്തുക


Step 8:ശേഷം ബീഡ്‌സ് കോർക്കുക


Step 9:ആദ്യത്തെ സ്റ്റിച്ച് നെ ക്രോസ് ചെയ്യുന്ന രീതിയിൽ സ്റ്റിച്ച് ഫിക്സ് ചെയുക


 Step 10:അടുത്ത ഇതൾ വീണ്ടും ആവർത്തിക്കുക


Step11: രണ്ടാമത്തെ ഇതൾ ഫിനിഷ് ആയ അവസ്ഥയിൽ


Step 12:ഫ്ലവർ ഫിനിഷ് ആയിരിക്കുന്നു


Step 13:ലീഫ് ട്യൂബ് ബീഡ്‌സ് ഉപയോഗിച്ച് 3 സ്ട്രൈറ്റ് സ്റ്റിച്ച് ഇടുക.


Step14: ലീഫ് പൂർത്തിയായ ആയ അവസ്ഥയിൽ


Tags:    
News Summary - beautiful flower beads design

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.