പൊലീസ്​ ത്രില്ലർ അൺലിമിറ്റഡ്

ചെറുപ്പത്തിൽ അറിയാതെപോലും ഒരു കഥയെഴുതിയിട്ടില്ല. എന്തിന് കഥ വായിക്കാറു പോലുമില്ല. എഴുത്തിലും വായനയിലും മടി ബാധിച്ച് പഠിച്ചുനടന്നപ്പോൾ ജോലി കിട്ടിയത് പൊലീസിൽ. പിന്നെ എല്ലാവരും കരുതും, പൊലീസല്ലേ അവിടെന്തു കല. അങ്ങനെയങ്ങ് പോകാമെന്നു കരുതി.

എന്നാൽ, പൊലീസ് ട്രെയിനിങ് ക്യാമ്പിലെ ജീവിതം എല്ലാം തെറ്റിച്ചു. എഴുത്ത്, വായന, മാഗസിൻ, സിനിമ, അങ്ങനെ ചർച്ചകളും ബഹളങ്ങളുമായി കഴിഞ്ഞപ്പോൾ കാക്കിയിലെ എഴുത്തുകാരൻ പുറത്തുവന്നു. തോളിൽ കയറേണ്ട സ്റ്റാറുകളുടെ എണ്ണത്തെക്കുറിച്ചാലോചിക്കാതെ മുന്നിൽവരുന്ന സ്റ്റാറുകളെക്കുറിച്ചായി ചർച്ചകൾ. ഒടുവിൽ ആളുതന്നെ സ്റ്റാറായി.

തിരക്കഥ, സംവിധാനം ഷാഹി കബീർ...
കഥകൾ പിറന്ന വഴി

ലൊക്കേഷൻ കോട്ടയം പൊലീസ് ട്രെയിനിങ് ക്യാമ്പ്. കഥാപാത്രങ്ങൾ സഹ പൊലീസുകാർ. കളി പറഞ്ഞും കട്ടനടിച്ചും നേരംകളയാതെ ക്യാമ്പിലെ ഭിത്തിയിൽ ചുവർമാസിക പതിച്ചുതുടങ്ങി. ക്യാമ്പിലിറക്കുന്ന മാഗസിനിൽ കഥയെഴുതിയേ പറ്റൂവെന്ന് ശല്യം ചെയ്ത് പൊലീസ് മുറയിൽ കൂട്ടുകാർ നിർബന്ധം തുടർന്നു. അങ്ങനെ ട്രെയിനിങ് ക്യാമ്പിലെ മാഗസിനിൽ പേര് തെളിഞ്ഞു -'കഥ: ചരമ പേജ്. രചന: ഷാഹി കബീർ'.

സംഗതി കാര്യമായി. സഹ കാക്കിക്കാരിൽ പുസ്തകമെഴുത്തുകാർ വരെ ഉണ്ട്. അതു വായിക്കാതെ കാക്കിയണിഞ്ഞ് ജോലി ചെയ്യാൻ കഴിയില്ലെന്ന് മനസ്സിലായി. പിന്നെ ചർച്ചകളിൽ കഥകളും കാര്യങ്ങളുമായപ്പോൾ ജോസഫ് എന്ന സിനിമ പിറന്നു. അഭ്രപാളിയിൽ പേരെഴുതി, തിരക്കഥ: ഷാഹി കബീർ.



ബാപ്പയുടെ ഇഷ്ടം

നാടകങ്ങളുടെ നാടായ ആലപ്പുഴയിൽ അമച്വർ നാടകം കളിച്ചുനടന്ന ബാപ്പ എപ്പോഴും എഴുതാൻ പറയുമായിരുന്നു. എന്തിന് ഒരിക്കൽ ആലപ്പുഴ എസ്.ഡി കോളജിൽ നടന്ന തിരക്കഥ ക്യാമ്പിൽ പോകാനും ബാപ്പ നിർബന്ധിച്ചു. പക്ഷേ, ചെവിക്കൊണ്ടില്ല. പിന്നീട് വിവാഹം കഴിഞ്ഞു, കുട്ടിയായി. ഇതിനിടയിൽ ബാപ്പ മരിച്ചു. ജീവിതം മുന്നോട്ടുപോയപ്പോൾ ബാപ്പ ആഗ്രഹിച്ച വഴിയിൽ മകനെത്തി. സിനിമ പ്രവർത്തകനാകുമ്പോൾ കൊടുക്കുന്ന സല്യൂട്ട് ബാപ്പക്കാണ്. ഒാരോ എഴുത്തിലും സംവിധാനത്തിലും ബാപ്പയുടെ ഓർമകളിലാണ് മുന്നോട്ടുള്ള സഞ്ചാരം.

ജീവിക്കാൻ പൊലീസിൽ

പി.എസ്.സി ടെസ്റ്റ് എഴുതുന്നത് പൊലീസാകണമെന്ന ആഗ്രഹത്താലല്ല, ഒരു സർക്കാർ ജോലിയായിരുന്നു ലക്ഷ്യം. ശാരീരികക്ഷമത തെളിയിച്ച് പാസിങ്ഔട്ട് പരേഡിൽ നിൽക്കുമ്പോഴും മോഹം സിനിമയിലായിരുന്നില്ല. ജീവിക്കാനുള്ള ജോലി വേണമെന്ന് മാത്രം. ഒടുവിൽ ലീവെടുത്ത് സിനിമയുടെ ഭാഗമായി.


മനസ്സിൽ നിറയെ പൊലീസ് കഥകൾ

ജോസഫ് എന്ന സിനിമയാണ് ആദ്യം എഴുതുന്നത്. പൊലീസ് അന്വേഷണത്തിന്‍റെയും സ്നേഹബന്ധങ്ങളുടെയും കഥ പറഞ്ഞ് മലയാളത്തിന് മികച്ച കാഴ്ചയനുഭവം നൽകി. അംഗീകാരവും നേടി. ഇതോടെ സിനിമയുടെ ഭാഗമായി. പൊലീസുകാരന്‍റെ എഴുത്ത് അങ്ങനെ കാര്യമായി.

പൊലീസ് ജീവിതം പറഞ്ഞ് നായാട്ട് എന്ന സിനിമ പ്രേക്ഷകർക്ക് മുന്നിലെത്തിച്ചു. അപ്പോഴും ലഭിച്ചു, നിറയെ കൈയടികൾ. ഇതോടെ പൊലീസ് കഥകളുടെ സ്പെഷലിസ്റ്റായി. ഇപ്പോൾ സംവിധായകനായി മാറിയപ്പോൾ കൈയിലെടുത്തതും പൊലീസ് കഥ. അതും ഒരു മലമുകളിലെ സ്റ്റേഷൻ കേന്ദ്രീകരിച്ച ജീവിതങ്ങളുടെ കഥ -ഇലവീഴാപൂഞ്ചിറ.

ഒരേ ബാച്ചിലെ സഹപ്രവർത്തകരായ നിധീഷ് ജി.യും ഷാജി മാറാടും ചേർന്ന് ക്യാമ്പിലിരുന്ന് പറഞ്ഞ കഥ.

ആക്ഷൻ, കട്ട്

നിധീഷ് പറഞ്ഞ കഥ അറിയാവുന്ന സംവിധായകർക്ക് നൽകാമെന്നാണ് ആദ്യം കരുതിയത്. പക്ഷേ, കഥ കാര്യമായപ്പോൾ ഒടുവിൽ ഞാൻ തന്നെ കൈവെക്കാമെന്ന എടുത്തുചാട്ടമാണ് ഇലവീഴാപൂഞ്ചിറ എന്ന സിനിമ. സൗബിൻ ഷാഹിർ എന്ന നടന്‍റെ തിരിച്ചുവരവായി അത്. സുധി കോപയുടെ അഭിനയ മികവും പുറത്തെടുത്തു. അങ്ങനെ മിന്നൽപിണറായാണ് 

Tags:    
News Summary - Interview of script writer shaheer kabeer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.