നിർമൽ പാലാഴി കുടുംബത്തോടൊപ്പം

പണ്ടൊക്കെ ചിക്കൻ കറി കിട്ടണമെങ്കിൽ ഓണവും വിഷുവും വരണം -നിർമൽ പാലാഴി

മിഡിൽ ക്ലാസ് ഫാമിലി ആയിരുന്നു. അതുകൊണ്ട് ഓണത്തിനും വിഷുവിനുമൊക്കെ വലിയ പ്രാധാന്യമായിരുന്നു. പണ്ടൊക്കെ ചിക്കൻ കറി കിട്ടണമെങ്കിൽ ഇങ്ങനെ എന്തെങ്കിലും വരണം.

ഭക്ഷണം കഴിക്കാൻ ഇഷ്ടമുള്ള ആളാണ്. സദ്യയൊക്കെ ഇഷ്ടമാണ്. ഒറ്റക്ക് ഇരിക്കാനേ താൽപര്യമില്ല. ഓണമാകുമ്പോൾ വീട്ടിൽ എല്ലാവരും വരും. എപ്പോഴും ആളുണ്ടാവുന്നത് ഇഷ്ടാണ്. ആ ദിവസം വരാൻ കാത്തിരിക്കും.

സങ്കടമുള്ള കാലത്തും ഓണം വരുമ്പോൾ സന്തോഷമാണ്. ഗണപതിക്ക് വെച്ചുകൊടുക്കുക എന്നൊരു ചടങ്ങുണ്ട്. ചോറും പഴവും പഞ്ചസാരയും നെയ്യും ഉരുട്ടി ഗണപതിക്ക് കൊടുക്കും. ഇത് ചെയ്യുന്നത് വീട്ടിലെ മുതിർന്ന ആളാണ്. അത് അച്ഛനാണ് ചെയ്യാറുള്ളത്.

തിരുവോണത്തിന്‍റെ അന്നും വിഷുവിന്‍റെ അന്നും ഇങ്ങനെ കൊടുക്കും. ഇപ്പോൾ അച്ഛനില്ല. അത് വലിയ സങ്കടം തന്നെയാണ്. ഈ ചടങ്ങ് കഴിഞ്ഞിട്ടേ ഞങ്ങൾ ഭക്ഷണം കഴിക്കൂ. ലൊക്കേഷനിൽ ഇതുവരെ ഒരു ഓണത്തിനും പെട്ടിട്ടില്ല.

അപ്പോഴേക്കും വീട്ടിലെത്താൻ പറ്റിയിട്ടുണ്ട്. ഇപ്രാവശ്യത്തെ ഓണം ആസ്ട്രേലിയയിലാണ്. ആഘോഷങ്ങൾ അവിടെ ആയിരിക്കും. അതും ഒരു സന്തോഷമാണ്.

Tags:    
News Summary - nirmal palazhi shares memories

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.