വടക്കാഞ്ചേരി(തൃശൂർ): തെക്കുംകര പഞ്ചായത്തിൽ മലാക്കയിൽ വീട്ടിലുണ്ടായ അഗ്നിബാധയിൽ രണ്ടുകുട്ടികൾ വെന്തു മരിച്ചു. മാതാവിന് ഗുരുതര പൊള്ളലേറ്റു. ഒരു കുട്ടി രക്ഷപ്പെട്ടു. തെക്കുംകര പഞ്ചായത്ത് മലാക്കയിൽ ആച്ചക്കോട്ടിൽ ഡാേൻറാസിെൻറ മക്കളായ സെലസ്മിയ (രണ്ട്), ഡാൻഫലീസ് (10) എന്നിവരാണ് മരിച്ചത്. ഡാേൻറാസ് (47), ഭാര്യ ബിന്ദു(35) , മൂത്ത മകൾ സെലസ്നിയ (12) എന്നിവർക്കാണ് പൊള്ളലേറ്റത്. ഇവരെ തൃശൂർ ജൂബിലി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച രാത്രി പത്തരയോടെയാണ് ദുരന്തം. കുട്ടികൾ കിടന്നുറങ്ങിയ മുറിക്കുള്ളിൽ നിന്ന് ആദ്യം പൊട്ടിത്തെറിയും പിന്നീട് അഗ്നിബാധയുമാണ് ഉണ്ടായതെന്ന് പറയുന്നു. മുറിക്കുള്ളിൽ ഇൻവെർട്ടർ പ്രവർത്തിച്ചിരുന്നത്രേ. ഉറങ്ങിക്കിടന്ന കുട്ടികളെ പുറത്തേക്ക് എടുക്കും മുമ്പ് വീട്ടിനുള്ളിൽ തീപടർന്നു. മുറിയിൽ കുടുങ്ങിയ രണ്ട് കുട്ടികളും കട്ടിലിൽ വെന്ത് മരിച്ച നിലയിലാണ് . ബിന്ദുവിന് സാരമായ പൊള്ളലേറ്റു. അപകട കാരണം വ്യക്തമല്ല. വീട്ടിനുള്ളിൽ മരിച്ച രണ്ട് കുട്ടികളും ബിന്ദുവും മൂത്ത മകളുമാണ് ഉണ്ടായിരുന്നത്. അപകടം നടക്കുേമ്പാൾ ഡാേൻറാസ് വീടിന് പുറത്ത് കാർ കഴുകുകയായിരുന്നു. തീപടർന്ന മുടിയോടെ ബിന്ദു വീടിന് പുറത്തേക്ക് ഓടി.
തീ െകടുത്താൻ ഡാേൻറാസ് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഇതോടെ അയൽവാസികളെ സഹായത്തിനായി വിളിച്ചു. അപ്പോഴേക്കും കുട്ടികൾക്ക് ഭൂരിഭാഗവും പൊള്ളലേറ്റിരുന്നു. വടക്കാഞ്ചേരിയിൽ നിന്ന് ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.