താഴത്തങ്ങാടി കൊലപാതകം: പ്രതി ഉപയോഗിച്ച കാർ കണ്ടെത്തി

കോട്ടയം: താഴത്തങ്ങാടി ഷീബയെ കൊലപ്പെടുത്തിയ കേസിൽ പ്രതി ഉപയോഗിച്ചിരുന്ന കാർ പൊലീസ്​ കണ്ടെത്തി. ആലപ്പുഴ നഗരത്തിൽ നിന്നാണ്​ പൊലീസ്​ കാർ കണ്ടെടുത്തത്​. പൊലീസും വിരലടയാള വിദഗ്​ധരും കാർ പരിശോധിച്ചു. പ്രതി മുഹമ്മദ്​ ബിലാൽ കൊല ​നടത്തിയ ശേഷം ചുവന്ന കാറിൽ രക്ഷപ്പെടുകയായിരുന്നു. 

താഴത്തങ്ങാടി പാറപ്പാടം ഷാനിമന്‍സിലില്‍ ഷീബ(60) തിങ്കളാഴ്ചയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് മുഹമ്മദ് സാലി(65) ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളജ്​ ആശുപത്രിയിൽ ചികിത്സയിലാണ്​. 

ബുധനാഴ്​ച രാത്രി കൊച്ചിയിൽനിന്നാണ്​ ​പൊലീസ്​ പ്രതിയെ പിടികൂടിയത്​. കൊലപാതകത്തിന്​ ശേഷം പ്രതി  കാറുമായി കൊച്ചിയിലേക്ക്​ കടക്കുകയായിരുന്നു. കാർ സഞ്ചരിച്ച വഴിയിലെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന്​ നേരത്തേ ലഭിച്ചിരുന്നു. കാറിൽ ഒരാൾ മാത്രമാണുണ്ടായിരുന്നതെന്നും പൊലീസിന്​ മനസിലായി. ഇതിനിടെ ഇന്ധനം നിറക്കാനായി കാർ പെട്രോൾ പമ്പിൽ കയറിയ സി.സി.ടി.വി ദൃശ്യം ലഭിച്ചു. ഇതോടെ പൊലീസ്​​ പ്രതിയെ തിരിച്ചറിയുകയായിരുന്നു. 

പ്രതിയുമായി പൊലീസ്​ എറണാകുളത്തെ വീട്ടിൽ തെളിവെടുപ്പ്​ നടത്തിയിരുന്നു. എറണാകുളത്തെ വീട്ടിൽ നിന്ന്​ മോഷ്​ടിച്ച സ്വർണം കണ്ടെടുക്കുകയും ചെയ്​തു. 

Tags:    
News Summary - ​Thazhathangady Murder Police Found Car -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.