Posted On
date_range Updated On
date_range അരക്കോടി രൂപയും 205 ഗ്രാം സ്വർണ്ണവുമായി യുവാവ് പിടിയിൽ
തച്ചനാട്ടുകര (പാലക്കാട്): രേഖകളില്ലാതെ കടത്തുകയായിരുന്ന 48,68,080 രൂപയും 205 ഗ്രാം സ്വർണ്ണവുമായി യുവാവ് പിടിയിൽ. തൃശ്ശൂർ മണ്ണുത്തി സ്വദേശി ബിനു വർഗീസ്(42) ആണ് പൊലീസ് പിടിയിലായത്.
കരിങ്കല്ലത്താണിക്കടുത്ത തൊടൂക്കാപ്പിൽ ചൊവ്വാഴ്ച വൈകിട്ട് അഞ്ചര മണിയോടെയാണ് സംഭവം. ഡി.വൈ.എസ്.പി കൃഷ്ണദാസ്, സി.ഐ രജീഷ്, നാട്ടുകൽ എസ്.ഐ അനിൽ മാത്യു തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് യുവാവിനെ പിടികൂടിയത്. പണം കടത്താൻ ഉപയോഗിച്ച കാർ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.