മീത്തല്‍ ഷമി
നരിക്കുനി: കോഴിക്കോട് ജില്ലയിലെ പുല്ലാളൂരിൽ യുവാവ് കുത്തേറ്റ് മരിച്ചു. പുല്ലാളൂര്‍ വള്ളിയേടത്ത് മീത്തല്‍ ഷമിയാണ് (28) മരിച്ചത്. ഞായറാഴ്ച രാത്രി ഒമ്പതരയോടെ പുല്ലാളൂര്‍-നാര്യച്ചാല്‍ റോഡിലെ കടുകന്‍വള്ളിതാഴത്ത് വെച്ചായിരുന്നു സംഭവം.
സുഹൃത്തുകളുമായുള്ള വാക്കുതര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചതെന്നാണ് നിഗമനം. മാരകമായി പരിക്കേറ്റ ഷമിയെ നാട്ടുകാര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
അവിവാഹിതനാണ്. അച്ഛന്‍: പരേതനായ ഭാസ്‌കരന്‍. അമ്മ: സരോജിനി. സഹോദരന്‍:ഷിജു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.