Posted On
date_range Updated On
date_range പാലക്കാട്ട് യുവാവിനെ വെട്ടിക്കൊന്നു; ദുരഭിമാനക്കൊലയെന്ന് സംശയം
പാലക്കാട്: തേങ്കുറുശ്ശിയിൽ യുവാവ് വെേട്ടറ്റു മരിച്ചു. തേങ്കുറുശ്ശി മാനാംകുളമ്പ് സ്കൂളിന് സമീപമാണ് സംഭവം. ഇലമന്ദം ആറുമുഖന്‍റെ മകൻ അനീഷ് (അപ്പു -27) ആണ് മരിച്ചത്. ദുരഭിമാന കൊലപാതകമാണെന്ന് പൊലീസ് സംശയിക്കുന്നു. അനീഷിന്‍റെ ഭാര്യയുടെ അമ്മാവൻ സുരേഷും ഭാര്യാപിതാവ് പ്രഭുകുമാറും ചേർന്ന് വെട്ടിക്കൊലപ്പെടുത്തിയതാണെന്നാണ് കരുതുന്നത്.
ജോലിക്ക് പോയി തിരിച്ചു വരുന്ന വഴി വൈകീട്ട് ഏഴുമണിയോടെയാണ് അനീഷ് ആക്രമിക്കപ്പെട്ടതെന്നാണ് വിവരം. മൂന്ന് മാസം മുമ്പാണ് സ്കൂൾ കാലം തൊട്ട് പ്രണയിച്ച പെൺകുട്ടിയെ അനീഷ് രജിസ്റ്റർ വിവാഹം ചെയ്തത്. കൊലപാതകം ആസൂത്രിതമാണെന്നും വിവാഹത്തിന് താൽപര്യമില്ലാതിരുന്ന പെൺകുട്ടിയുടെ ബന്ധുക്കൾ മുമ്പ് ഭീഷണിപ്പെടുത്തിയതായും അനീഷിന്‍റെ സഹോദരൻ മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.